
തന്റെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറി മോശം കമന്റിട്ട യുവാവിനെ മര്‍ദ്ദിച്ച് ഐഎഎസ് ഓഫീസര്‍. ബംഗാള്‍ അലിപുര്‍ദാറിലെ കലക്ടര്‍ നിഖില്‍ നിര്‍മ്മലാണ് യുവാവിനെ മര്‍ദ്ദിച്ചത്. നിഖില്‍ മലയാളിയാണ്. നിഖില്‍ ഭാര്യയുടെ മുന്നില്‍വെച്ച് യുവാവിനെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിഖില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപണമുണ്ട്.
Tags: facebook