സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന കലാപ റിപ്പോര്‍ട്ടിംഗ്; ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും രണ്ട് ദിവസത്തേക്ക് വിലക്ക്

ന്യൂഡല്‍ഹി: സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന കലാപ റിപ്പോര്‍ട്ടിംഗ് നടത്തി എന്ന ആരോപണത്തിൾ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും രണ്ട് ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തി .രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ആണ് രണ്ട് പ്രമുഖ മലയാള ടെലിവിഷന്‍ മാദ്ധ്യമങ്ങള്‍ ആയ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി 7.30 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്.

ആരാധാനാലയങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തു, സംഘര്‍ഷ സാധ്യത നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ കലാപം പടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു മുതലായ കുറ്റങ്ങള്‍ക്കാണ് ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

28ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏഷ്യാനെറ്റ്, മീഡിയ വണ്‍ അധികൃതരോട് വിശദീകരണം ചോദിച്ചിരുന്നു. ചാനലുകള്‍ വിശദീകരണം നല്‍കിയെങ്കിലും കേബിള്‍ ടിവി നിയമങ്ങള്‍ ലംഘിച്ചെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Two Kerala based Malayalam News channels, namely Asianet News and MediaOne had been rewarded with 48-hour token ban by the Information and Broadcasting Ministry for their shoddy ‘coverage of the Delhi riot’.Both these channels have been displaying a black screen since 7.30 pm on March 6 (Friday), when they were taken off-air. Both channels will resume the broadcast only at 7.30 pm on March 8 (Sunday) after completion of the 48-hour ban.The order alleged that the two Malayalam News channels have indulged in biased coverage of the Delhi riots, being critical of the RSS and Delhi police and siding with a particular community, showing those who supported Citizenship Amendment Act in poor light.

Top