ലണ്ടന്‍: വരുന്നു സ്മാര്‍ട്ട് ഗര്‍ഭ നിരോധന ഉറ. ഗര്‍ഭ ധാരണത്തെ തടയുന്നതിനൊപ്പം നിങ്ങളുടെ ലൈംഗീക വൃത്തിയുടെ വിവരങ്ങളും ശേഖരിക്കുവാന്‍ കഴിയും എന്നതാണ് സ്മാര്‍ട്ട് ഗര്‍ഭനിരോധന ഉറയുടെ പ്രത്യേകത.
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം, ലൈംഗികബന്ധത്തിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന ഊര്‍ജ്ജം, ശരീരം കത്തിക്കുന്ന കലോറി എന്നിവ കൃത്യമായി പറഞ്ഞുതരും എന്നതാണ് ഉറയുടെ കേമത്തം. നിങ്ങള്‍ സ്വീകരിച്ച പൊസിഷനുകള്‍ എന്നിവയും മനസിലാക്കാം. ബ്രിട്ടീഷ് കോണ്ടംസ് എന്ന കമ്പനിയാണ് ഐ കോണ്‍ എന്ന സൂപ്പര്‍ ഉറയുമായി എത്തിയിരിക്കുന്നത്.
മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ പെര്‍ഫോന്‍സ് മോശമെന്ന ധാരണയുണ്ടെങ്കില്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്തുനോക്കാം. അതിനുള്ളസെറ്റപ്പും ആപ്പിലുണ്ട്. തങ്ങളുടെ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും ഈ സ്മാര്‍ട് കോണ്ടവും ആപ്പും ഉപയോഗിക്കുന്നവര്‍ക്ക് കഴിയുമത്രേ.
മൈക്രോ ചിപ്പുകളും എല്‍.ഇ.ഡി ലൈറ്റുകളും ഉള്‍ക്കൊള്ളുന്നതാണ് സ്മാര്‍ട് ഗര്‍ഭനിരോധന ഉറകള്‍. ഇത്രയൊക്കെ സെറ്റപ്പുകള്‍ ഉണ്ടെങ്കിലും ലൈംഗിക ബന്ധത്തിന്റെ സുഖത്തിന് ഒരു കുറവും വരില്ലെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. കഴിഞ്ഞദിവസം പുതിയ ഉറയുടെ ചിത്രങ്ങളും അത്യാവശ്യവിവരങ്ങളും കമ്പനി പുറത്തുവിട്ടിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒമ്പത് ലക്ഷത്തിലേറെ പ്രീ-ഓര്‍ഡറുകളാണത്രേ ലഭിച്ചത്. ഉറ എന്നുമുതല്‍ വിപണിയിലെത്തുമെന്ന് വ്യക്തമല്ല.