ജീവിക്കുന്ന ദൈവം: മുസ്ലീം കുടുംബം തല്ലിക്കൊന്ന യുവാവിന്റെ പിതാവ് ഇഫ്താര്‍ വിരുന്ന് നടത്തി

ന്യൂഡല്‍ഹി: മുസ്ലിം യുവതിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് 23കാരനായ തന്റെ മകന്‍ അങ്കിത് സക്സേനയെ കൊലപ്പെടുത്തി നാല് മാസം പിന്നിടുന്നതിന് മുമ്ബ് ഇഫ്താര്‍ വിരുന്ന് നടത്തിയ പിതാവ് മാതൃകയായി. ഇരുന്നൂറോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ ഇഫ്താര്‍ വിരുന്ന് സമൂഹത്തിന് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നും അങ്കിതിന്റെ പിതാവ് യശ്പാല്‍ സക്സേന വ്യക്തമാക്കി. ഫോട്ടോഗ്രാഫറായ തന്റെ മകന്റെ മരണം മുതലെടുത്ത് വര്‍ഗീതയ ഉണ്ടാക്കരുതെന്ന് നേരത്തെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശ് ഗൊരഖ്പൂര്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ചതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ച ഡോക്ടര്‍ കഫീല്‍ ഖാന്‍ അടക്കമുള്ള പ്രമുഖരും അങ്കിതിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അങ്കിതിന്റെ കുടുംബത്തെ ആശ്വാസിപ്പിച്ച കഫീല്‍ ഖാന്‍ ഇത്തരം നല്ല മാതൃകകള്‍ സമൂഹത്തിന് പാഠമാണെന്നും പറഞ്ഞു. നിരവധി എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍, അയല്‍ക്കാര്‍ എന്നിവര്‍ക്ക് പുറമെ ഇത്തരത്തില്‍ ഒരു ഇഫ്താന്‍ നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ നിരവധി പേരും ചടങ്ങില്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ക്ഷണം സ്വീകരിച്ച് വിരുന്നിനെത്തിയ എല്ലാവര്‍ക്കും യശ്പാല്‍ നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു വിരുന്ന് നടത്തേണ്ടതില്ലെന്ന് നിരവധി പേര്‍ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ ചടങ്ങിലൂടെ സമൂഹത്തിന് സമാധാനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. തന്റെ ഒരേയൊരു മകന് വേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം യുവതിയുമായി പ്രണയത്തിലായിരുന്ന 23കാരനായ അങ്കിത് സക്സേനയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. എന്നാല്‍ തന്റെ മകനെ കൊന്നവര്‍ മുസ്ലീം സമുദായ അംഗങ്ങളാണെങ്കിലും അതിന്റെ പേരില്‍ എല്ലാ മുസ്ലിങ്ങളെയും അത്തരത്തില്‍ കാണേണ്ടതില്ലെന്നും യശ്പാല്‍ പറഞ്ഞു. സംഭവിച്ചതില്‍ തനിക്ക് വളരെ ദുഖമുണ്ടെങ്കിലും, അത് ഏതെങ്കിലും സമുദായത്തിന് നേരെ പ്രയോഗിക്കാന്‍ താത്പര്യമില്ല. ഒരു മതത്തോടും തനിക്ക് അസഹിഷ്ണുതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ എന്നെയും മകനെയും ഇക്കാര്യത്തിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Top