ഐ ജി പത്മകുമാറാണ് തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് സരിത.എ ഡിജിപി പത്മകുമാർ കുടുങ്ങുമെന്നും ആദ്യം വാർത്ത പുറത്ത് വിട്ടത് ഡെയിലി ഇന്ത്യൻ ഹെറാൾഡ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറാണ് തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് സരിത.എസ്.നായര്‍. തന്റെ കൈവശമുണ്ടായിരുന്ന ഫോണിലെ ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നായിരുന്നു സരിത ഇതുവരെ പറഞ്ഞിരുന്നത്.ഈ വിവരം 2014 നവംബർ മാസം ഡെയിലി ഇന്ത്യൻ ഹെറാൾഡ്‌ പുറത്ത് വിട്ടിരുന്നു .അന്നത്തെ എഡിജിപിയായിരുന്ന പത്മകുമാറിന്റെ കൈവശം സോളാര്‍ കേസുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ നേതാക്കളുടെ അടക്കമുള്ള വിവരങ്ങളുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്‌ എന്നും സരിത ഡിജിപിക്കു നല്‍കിയ പരാതിയില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌ എന്നും റിപ്പോർട്ട് ചെയ്തിരുന്നു . സരിതയുടെ മൊബൈല്‍ ഫോണും, കംപ്യൂട്ടറും എജിപിയുടെ കൈവശമുണ്ടെന്നാണ്‌ ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്‌. ഇതിനുള്ളിലുള്ള വിവരങ്ങള്‍ ഉപയോഗിച്ചു എഡിജിപി രാഷ്‌ട്രീയ നേതാക്കളെ അടക്കം ബ്ലാക്ക്‌മെയില്‍ ചെയ്‌തതായും വിവരം ലഭിച്ചിട്ടുണ്ട്‌ എന്നും വാർത്ത വന്നിരുന്നു .പിന്നീട് ഇത് സരിത സ്ഥിരീകരിച്ചിരുന്നു .ഇപ്പോൾ വീണ്ടും അത് വെളിപ്പെടുത്തി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്റെ വിഷയമല്ലെന്നും സരിത വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും സരിത മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനം തോന്നുന്നു. പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സരിത പറഞ്ഞു.നടപടി പ്രഖ്യാപിച്ചത് ആദ്യ പടി മാത്രമാണ്. കമ്മീഷന്റെ കണ്ടെത്തലുകളില്‍ ഇനി അന്വേഷണം വേണം. കത്തില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ കഴിയും- സരിത പറഞ്ഞു.Adv aloor saritha

വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമുണ്ട്. മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടുകയും അതിലുളള കണ്ടെത്തലുകള്‍ ഒരു പരിധിക്കുമേല്‍ തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും അതിനാല്‍ സന്തോഷമുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.സര്‍ക്കാര്‍ ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കും. മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് ശ്രദ്ധിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാകില്ല. മരുഭൂമിയില്‍ ഒരു തുളളിവെളളമെന്ന പോലെയാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം 2014 കെ.ബി ഗണേഷ്കുമാർ 2അഴിമതിക്കാരുടെ പേരുകൾ വെളിപ്പെടുത്തുമെന്നു പ്രഖ്യാപിച്ചിരുന്നു .അതും സൂചനയുണ്ടായിരുന്നു .അതും അന്നത്തെ എ.ഡി.ജി.പി പദ്മകുമാർ എന്നമായിരുന്നു എന്നായിരുന്നു വാർത്ത സൂചനകൾ .എന്നാൽ സോളാർ കേസിനു മുമ്പ് തന്നെ സരിതയുമായി അടുത്തറിയാവുന്ന ബന്ധം ഗണേഷ് കുമാരിനുണ്ടായിറുന്നതായി നേരത്തേ വാർത്തകൾ വന്നിരുന്നതാണ്‌. സരിതയുടെ സുഹൃത്ത് കൂടിയാണ്‌ ഈ മുൻ മന്ത്രി. സരിതയുടെ നഗ്ന ചിത്രങ്ങൾ അടങ്ങിയ സരിതയുടെതന്നെ മൊബൈലും, ലാപ്ടോപ്പും എ.ഡി.ജി.പി പദ്മകുമാറിന്റെ കൈവശം ഉള്ളതായാണ്‌ സരിത അരോപിക്കുന്നത്. ഈ ഉദ്യോസഥനാണ്‌ തന്റെ നഗ്ന ചിത്രങ്ങൾ പുറത്താക്കിയതെന്നും, സരിത പറയുന്നു. സരിതയുടെ ലാപ്ടോപ്പിലും മൊബൈലിലും നിരവധി ഉന്നതരുടെ ചിത്രങ്ങൾ ഉണ്ടെന്നും അവരെ ബ്ലാക്മെയിൽ ചെയ്ത് പോലീസ് തലപ്പത്തുള്ള ഉദ്യോഗസ്ഥൻ കോടികൾ സമ്പാദിച്ചെന്നും അരോപണം ഉയരുന്നു. സരിത തന്നെ ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ഗണേഷ് കുമാറിന്‌ കൈമാറിയതായും അറിയുന്നു.അന്നത്തെ ആഭ്യന്തിര മന്ത്രിയേയും പോലീസ് ഉന്നത വൃത്തങ്ങളേയും ലക്ഷ്യം വയ്ച്ചുള്ള ഗണേഷ് കുമ്മാറിന്റെ നീക്കം സർക്കാരിനു പുതിയ തലവേദനയായായിരുന്നു .വിചിത്രമെന്നും പറയാം സരിത വിഷയത്തിൽ ആരോപണ വിധേയനായി പേര് ഉയർന്നു വന്ന കെ.ബി ഗണേഷ്കുമാറിനെപ്പറ്റി ഈ പുതിയ വിവാദത്തിൽ ഒന്നും തന്നെ ഉയർന്നിട്ടില്ല .

യുഡിഎഫ് ഭരണകാലത്ത് സോളാര്‍ വിവാദം കത്തി നില്‍ക്കുന്ന നേരത്താണ് സരിത എസ് നായരുടെ നഗ്നദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചത്. ദൃശ്യങ്ങള്‍ തന്റേത് തന്നെ ആണെന്ന് സരിത സമ്മതിച്ചിരുന്നു. സരിതയുടെ നഗ്നദൃശ്യങ്ങള്‍ ആര് പുറത്ത് വിട്ടു എന്ന ചോദ്യം അന്ന് തന്നെ ഉന്നയിക്കപ്പെട്ടിരുന്നു.എ.ഡി.ജി .പി ആണ് ചിത്രങ്ങൾ പുറത്തുവിട്ടത് എന്ന ഡെയിലി ഇന്ത്യൻ ഹെറാള്ഡിന്റെ വെളിപ്പെടുത്തലിനു ശേഷം തന്റെ കയ്യിലെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആണെന്ന് സരിത വെളിപ്പെടുത്തിയിരുന്നു.ആ ഉദ്യോഗസ്ഥന്‍ ആരെന്ന് സരിത എസ് നായര്‍ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നു. മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്ത് വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായ ഐജി പത്മകുമാര്‍ ആണെന്ന് സരിത വെളിപ്പെടുത്തുന്നു. നേരത്തെ സരിത ഇക്കാര്യത്തിൽ പരാതി നൽകിയിരുന്നു . ആറോളം വീഡിയോ ക്ലിപ്പുകളാണ് അക്കാലത്ത് വാട്‌സ്ആപ്പില്‍ പ്രചരിച്ചത്. സോളാര്‍ കേസില്‍ സരിതയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പോലീസിന് സരിതയുടെ വീടും ഓഫീസുമെല്ലാം റെയ്ഡ് ചെയ്തിരുന്നു.അന്നത്തെ റെയ്ഡില്‍ പിടിച്ചെടുത്ത ഫോണില്‍ നിന്നും ലാപ് ടോപ്പില്‍ നിന്നോ പെന്‍ഡ്രൈവില്‍ നിന്നോ ആകാം വീഡിയോ പുറത്തായത് എന്ന് അന്ന് തന്നെ സംശയിക്കപ്പെട്ടിരുന്നു. ശക്തമായാണ് സരിത അന്ന് ഇതേക്കുറിച്ച് പ്രതികരിച്ചത്.തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ഈ നഗ്നദൃശ്യങ്ങള്‍ പുറത്ത് വിട്ടത് എന്നാണ് സരിത അന്ന് പറഞ്ഞത്. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ലെന്നും സരിത അന്ന് പറയുകയുണ്ടായി.

adgp-padmakumar_dih

അതേസമയം വലതുപക്ഷ രാഷ്ട്രീയത്തിലെ കരുത്തന്മാർ വിവാദസ്ത്രീ ആയ സരിതയുടെ നിയമ പോരാട്ടത്തിനൊടുവിൽ കൊമ്പു കുത്തുന്നു എന്ന് പറഞ്ഞു .വ്യവസായമെന്ന സംരംഭവുമായി കടന്നു വന്ന സരിതയെന്ന സ്ത്രീയുടെ മടികുത്തിനും മാനത്തിനും വിലപറഞ്ഞവർക്കെതിരെ അധികാരികൾക്ക് പരാതി നൽകി നീതിക്ക് വേണ്ടി കാത്തിരുന്ന സരിതക്കു ഇത് അഭിമാനമുഹൂർത്തം തന്നെയാണ് – അഡ്വ. ആളൂർ പറഞ്ഞു.ഇരക്കുവേണ്ടി അഡ്വക്കേറ്റ് ആളൂർ രംഗത്ത് വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ കേസിൽ വൻ അടിയൊഴുക്കുകൾ തുടങ്ങിയിരുന്നു.പ്രവാസി ശബ്ദം ഓൺലൈനോട് പ്രതികരിക്കുക്കുകയായിരുന്നു അഡ്വക്കേറ്റ് ആളൂർ.

കേരളത്തിന്റെ തെരുവീഥികളിൽ അഭിനവ വാസവദത്ത എന്ന് വിളിക്കപ്പെട്ടു അപമാനിക്കപ്പെട്ട തല താഴ്ത്തി നിന്ന അവർ ഇന്ന് സോളാർ കമ്മീഷനിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തല ഉയർത്തി നില്ക്കും.ഉമ്മൻ‌ചാണ്ടി അടക്കമുള്ള വമ്പൻ സ്രാവുകൾക്കെതിരെ സരിതയുടെപരാതിയിൽ അഴിമതിക്കും ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചപ്പോൾ അഭിമാനത്തോടെ അവർ നിവർന്നു നിന്നു. ആ സ്ത്രീ നിവർന്ന് അഭിമാനത്തോടെ നില്ക്കട്ടേ- അളൂർ പറഞ്ഞു.

ഒരാണ്ട് നീണ്ടു നിന്ന നിയമയുദ്ധം സരിതക്കു അനുകൂലമായി മാറുമ്പോൾ സരിതക്കു വേണ്ടുന്ന നിയമോപദേശങ്ങൾ നൽകിയതും നിയമവഴിയിൽ താൻ നേരിട്ട അപമാനങ്ങൾക്കു തിരിച്ചടി നൽകാനും ,തനികെൽകേണ്ടി വന്ന നീതിനിഷേധങ്ങൾക്കും മറുപടി നൽകുവാനും അവർക്കൊപ്പം നിന്നതും നെഗറ്റിവ് ഇമേജിലൂടെ മലയാളിക്ക് സുപരിചിതൻ ആയ അഡ്വക്കേറ്റ് ആളൂർ ആണ് . സോളാർ കമ്മീഷന് മുൻപിൽ സരിത ഉന്നയിച്ച നാല് ചോദ്യങ്ങളാണ് ഇപ്പോൾ ഉന്മൻചാണ്ടി അടക്കമുള്ളവരിലേക്കു കേസെടുക്കുക എന്നതിലേക്ക് വഴിതെളിച്ചതു . അതാവട്ടെ ആളൂരിന്റെ നിയമപാടവത്തിൽ നിന്നുള്ളവയും ആളൂർ ഏറ്റെടുത്തിട്ട് ഇരക്കു നീതിയുടെ കൈത്തിരിവെട്ടം തെളിയുന്നു എന്ന അപൂർവത കൂടി ഈ കേസിനുണ്ട്.തന്റെ കക്ഷിയുടെ പരാതിയിൽ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അഡ്വക്കേറ്റ് ആളൂർ പറഞ്ഞു.രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിജിപി എ ഹേമചന്ദ്രന്‍, ഐജി കെ പത്മകുമാര്‍, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താനും കേസെടുക്കാനും നിര്‍ദേശമുണ്ട്. തെളിവ് നശിപ്പിച്ചുവെന്ന കുറ്റമാണ് കെ പത്മകുമാറിന് എതിരെ ഉള്ളത്.

Top