പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും അനാശാസ്യത്തിന് യുവതീയുവാക്കളെ പൊക്കി പക്ഷെ സ്വകാര്യതാ നിയമം പണി തരുമെന്ന പേടിയില്‍ പുലിവാല്‍ പിടിക്കുന്നതിനു മുന്‍പേ ‘പിടിവിട്ടു’ പോലീസ്

അനാശാസ്യത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് രണ്ട് സ്റ്റേഷനുകളിലായി ഒരു രാത്രിയിലേറെ പാര്‍പ്പിച്ച അന്യസംസ്ഥാനക്കാരായ യുവതിയുവാക്കള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് പെരുമ്പാവൂര്‍ പോലീസ് പറഞ്ഞു. നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ തീരുമാനം.കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ പുല്ലുവഴിയിലെ മൂന്നുനില കെട്ടിടത്തിലെ മുറികളില്‍ നിന്നും നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങുന്ന സംഘത്തിനെ പോലീസ് കസ്റ്റഡിയിലെടുതിരുന്നു. എന്നാല്‍ കേസെടുത്തിട്ടില്ലന്നും ഇവരെ വിട്ടയച്ചതായും പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് അറിയിക്കുകയായിരുന്നു. സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയാണ് അനാശാസ്യക്കാര്‍ക്ക് തുണയായത്. നിലവില്‍ അവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇനി താമസിക്കാന്‍ പാടില്ലെന്ന് പോലീസ് അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കസ്റ്റഡിയില്‍ എടുത്തവരെല്ലാം പ്രായപൂര്‍ത്തിയായവരാണെന്നും മാറിയ സാഹചര്യത്തില്‍ അനാശാസ്യം ആരോപിച്ച് കേസെടുത്താല്‍ പുലിവാലാവുമെന്നുള്ള നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ഒഴിവാക്കിയതെന്നുമാണ് സൂചന.കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് റൂറല്‍ എസ് പി യുടെ സ്പെഷ്യല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പോലീസ് സംഘം പുല്ലികുഴിയില്‍ മൂവാറ്റുപുഴ-പെരുമ്പാവൂര്‍ പാതയോരത്തെ മൂന്നുനില കെട്ടിടത്തില്‍ പരിശോധനയ്ക്കെത്തിയത്.മുകള്‍ നിലയിലെത്തി പരിശോധിച്ചപ്പോള്‍ നഗ്നരായ നിലയില്‍ സ്ത്രീപുരുഷന്മാരെ കണ്ടെത്തുകയായിരുന്നു. പേരുവിവരങ്ങള്‍ തിരക്കിയപ്പോള്‍ ഭര്‍ത്താവും ഭാര്യയുമാണെന്നൊക്കെ ഇവരില്‍ ചിലര്‍ വിളിച്ചുപറഞ്ഞെങ്കിലും പോലീസ് സംഘം ഇത് വകവച്ചില്ല. ഓരോരുത്തരെയും മാറ്റി നിര്‍ത്തി പങ്കാളികളുടെ പേരുവിവരങ്ങള്‍ ചോദിച്ചപ്പോള്‍ മുക്കിയും മൂളിയുമൊക്കെയായിരുന്നു ഇവരുടെ മറുപിടി. തുടര്‍ന്ന് പോലീസ് സംഘം ഇവരെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പേരുവിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തി ഇവര്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ പിടിയിലായവരെ കുറുപ്പംപടി സ്റ്റേഷനിലേക്ക് മാറ്റി. രാവിലെ സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ് ഐയാണ് ഇവര്‍ക്കെതിരെ കേസ് നടപടികളില്ലന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കെട്ടിടത്തില്‍ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയിടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡിനെത്തിയതെന്നും ഇനി മേഖലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും കുറുപ്പംപടി പൊലീസ് അറിയിച്ചിട്ടുണ്ട്.കെട്ടിടത്തില്‍ പൊലീസ് പരിശോധനയ്ക്കെത്തിയപ്പോഴും തുടര്‍ന്നും കെട്ടിടത്തിന്റെ പരിസരത്ത് നാടകീയ രംഗങ്ങളും അരങ്ങേറി. റെയ്ഡ് ചിത്രീകരിക്കാനെത്തിയ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെ കെട്ടിടത്തിലുണ്ടായിരുന്ന തോമസ് എന്നയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പോലീസ് ഇടപെട്ടാണ് ചാനല്‍ പ്രവര്‍ത്തകനെ ഇയാളില്‍ നിന്നും രക്ഷിച്ചത്.

പിന്നീട് മഹസര്‍ തയ്യാറാക്കുന്നതിനായി രാത്രി സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ഇയാള്‍ അസഭ്യം കൊണ്ടഭിഷേകം ചെയ്തു. ഇതിനിടയില്‍ ഇയാള്‍ മുച്ചക്രവാഹനം സ്റ്റാര്‍ട്ടാക്കി ഭാര്യയെയും കയറ്റി സ്ഥലം വിടുന്നതിന് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പിന്നീട് നാട്ടുകാര്‍ക്കിടയിലേക്ക് നീങ്ങവേ വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു. വീണിടത്തുകിടന്നുകൊണ്ട് വീണ്ടും പോലീസിനെയും നാട്ടുകാരെയും അസഭ്യം പറഞ്ഞ ഇയാളെ പോലീസ് പിന്നീട് സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.സ്വകാര്യതാ നിയമം പോലീസിന്റെ നീതിപാലനത്തിന് തടസ്സമാകുമെന്നാണ് നിയമ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ആ വാദത്തിന് ദൃഷ്ടാന്തമാവുകയാണ് ഈ കേസ്. അനാശാസ്യ കേസുകളില്‍ ഇനി കേസെടുക്കാം പോലീസ് ഒന്ന് പേടിക്കും.

Top