ഭര്‍ത്താവോ കാമുകനോ ഉണ്ടായിട്ടും മറ്റ് പുരുഷന്‍മാര്‍ക്കൊപ്പം ചില സ്ത്രീകള്‍ കിടക്ക പങ്കിടാന്‍ തയ്യാറാകുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുകയാണ് വിസ്പര്‍ എന്ന വെബ്‌സൈറ്റ്. എന്താണ് ഇത്തരത്തിലേക്ക് സ്ത്രീകളെ പ്രേരിപ്പിക്കുന്ന മനശാസ്ത്രം എന്ന് ഈ സ്ത്രീകള്‍ തന്നെയാണ് തുറന്നുപറഞ്ഞിരിക്കുന്നത്.
ചില സ്ത്രീകള്‍ക്ക് തങ്ങളുടെ പ്രവൃത്തിയില്‍ കുറ്റബോധം ഉണ്ട്. എന്നാല്‍ മറ്റ് ചിലരാകട്ടെ മറ്റ് പുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടുന്നത് ഒരു തെറ്റായി കാണുന്നില്ല. പങ്കാളിക്ക് പുറമെ മറ്റ് പുരുഷന്‍മാര്‍ക്കൊപ്പം ഉറങ്ങുന്നത് ഒരു ലഹരിയായി മാറിയ സ്ത്രീകളും ഉണ്ട്. ‘ഞാന്‍ എന്റെ പങ്കാളിയെ വഞ്ചിക്കുന്നതില്‍ ലഹരി കണ്ടെത്തുന്നു’, ഒരു സ്ത്രീ കുറിച്ചു. ‘ഞാന്‍ ഭര്‍ത്താവിനെ വഞ്ചിക്കുന്നതില്‍ ലഹരി കണ്ടെത്തുന്നു.പക്ഷെ അതിനര്‍ഥം അദ്ദേഹത്തോട് സ്‌നേഹമില്ല എന്നല്ല’, മറ്റൊരു യുവതി വിശദീകരിക്കുന്നു.താനാഗ്രഹിക്കുന്നതുപോലെ സെക്‌സ് നല്‍കാന്‍ ഭര്‍ത്താവിന് സാധിക്കാത്തതുകൊണ്ട് മറ്റൊരാളെ തേടിപ്പോകുന്നു എന്നേയുള്ളൂവെന്നും അവര്‍ പറയുന്നു.
പങ്കാളിയല്ലാത്ത പുരുഷന്മാരുമായി കിടപ്പറ പങ്കിടുകയെന്ന അടക്കാനാവാത്ത മോഹമാണ് പലരെയും അതിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതൊരു ശീലം പോലെ ചെയ്യുന്നവരും ഏറെയാണെന്ന് പങ്കാളികളെ പറ്റിക്കുന്ന സ്ത്രീകളുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒറ്റമക്കളായി വളര്‍ന്നവരാണ് ഇത്തരത്തില്‍ പങ്കാളിയെ വഞ്ചിക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നതെന്ന് ഒന്നിലേറെ സര്‍വേകള്‍ കണ്ടെത്തിയിട്ടുണ്ട്. സഹോദരങ്ങള്‍ക്കൊപ്പം വളര്‍ന്നവരില്‍ ബ്‌നധങ്ങളുടെ ഇഴയടുപ്പം കൂടുതലായിരിക്കും. ഇല്ലിസിറ്റ് എന്‍കൗണ്ടേഴ്‌സ് എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേയില്‍, പങ്കാളിയെ വഞ്ചിച്ചുവെന്ന് തുറന്നുപറഞ്ഞവരില്‍ 34 ശതമാനവും ഒറ്റമക്കളായി വളര്‍ന്നവരാണെന്ന് കണ്ടെത്തിയിരുന്നു.