നിങ്ങൾ ദിവസം എത്ര മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്?ഉദാസീനമായ ജീവിതം നയിക്കുന്നവർക്ക് ആയുർദൈര്‍ഘ്യം കുറയും !! 75 മിനിറ്റ് ശ്രദ്ധിച്ചാൽ നേടാം, ഉയർന്ന ആയുർദൈർഘ്യം

ഉദാസീനമായ ജീവിതം നയിക്കുന്നവർക്ക് ആയുർദൈര്‍ഘ്യം കുറവാണെന്നാണ് കണ്ടെത്തൽ. സദാ നേരവും ചുറുചുറുക്കോടെ, എന്തെങ്കിലും തരത്തിലുള്ള കായികക്ഷമത ആവശ്യപ്പെടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മറവിരോഗം പിടിപെടാൻ സാധ്യത കുറവാണ്. ഇവരുടെ ശരീരത്തിലെ നാഡീവ്യവസ്ഥ ഏറെ നേരം ഉത്തേജിതമായി നിലകൊള്ളുന്നതുകൊണ്ടും തലച്ചോറിലെ സൂക്ഷ്മകോശങ്ങൾ സജീവമായി തുടരുന്നതുകൊണ്ടുമാണ് ഇത്.

യുഎസിലെ ഫിസിക്കൽ ആക്ടിവിറ്റി ബോർഡ് പറയുന്നത്, ചുരുങ്ങിയത് 150 മിനിറ്റ് ലഘുവ്യായാമങ്ങളിൽ ഏർപ്പെടണം എന്നാണ്. അല്ലെങ്കിൽ 75 മിനിറ്റ് കഠിനവ്യായാമം ചെയ്താലും മതി. ഇത്രയും സമയമെങ്കിലും ദൈനംദിന ജീവിതചര്യയിൽ വ്യായാമത്തിനായി നീക്കിവച്ചില്ലെങ്കിൽ നിങ്ങളുടെ ആയുർദൈർഘ്യം കുറയുമെന്നാണ് അമേരിക്കയിൽ നടന്ന ഗവേഷണം വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആവശ്യത്തിന് ഉറക്കം ജീവിതചര്യയുടെ ഭാഗമാക്കാനും ശ്രദ്ധിക്കണം. ഉറക്കക്കുറവും ആയുർദൈർഘ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. 9 മണിക്കൂറിലേറെ തുടർച്ചയായി ഇരുന്നുജോലി ചെയ്യുന്നതും ആരോഗ്യത്തിനു നല്ലതല്ല. ഒരേയിരിപ്പാണ് ഒടുക്കം മനുഷ്യനെ കിടത്തിക്കളയുന്നത്. 37000 മുതിർന്ന വ്യക്തികളുടെ ജീവിതക്രമം പരിശോധിച്ചു നടത്തിയ പഠനത്തിൽനിന്നാണ് ഈ കണ്ടെത്തലുകൾ. നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ആണ് പഠനത്തിനു നേതൃത്വം നൽകിയത്.

ദിവസവും വ്യായാമത്തിനു ചിട്ടയായ സമയക്രമം പാലിക്കാൻ വീട്ടമ്മമാർക്കു സാധിക്കണമെന്നില്ല. അതുകൊണ്ട് അവരോടു കൂടിയാണ് ഈ നിർദേശം. ശരീരത്തിലെ പേശികൾക്കു വ്യായാമം നൽകുന്ന ഏതു പ്രവൃത്തിയും വ്യായാമമാണ്. അതുകൊണ്ട് അതിരാവിലെ എഴുന്നേറ്റ് ഓടാൻ കഴിഞ്ഞില്ലെങ്കിലും ഓഫിസിലെയും വീട്ടിലെയും സ്റ്റെയർകേസ് അൽപം വേഗത്തിൽ നടന്നുകയറിയാൽ മതി. പൂന്തോട്ടത്തിലൂടെയോ മുറ്റത്തുകൂടിയോ വേഗത്തിലൊന്നു നടക്കാം, ചെറിയ ചൂലുകൊണ്ട് മുറ്റമടിക്കാം, അങ്ങനെ എന്തെല്ലാം എളുപ്പവഴികൾ.

Top