ഓറല്‍ സെക്‌സ് ആരോഗ്യത്തിന് നല്ലതെന്ന് !..

കൊച്ചി:വദനസുരതം (Oral sex) പങ്കാളികളുടെ ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങള്‍..എക്‌സിമ, അലര്‍ജി, പൊണ്ണത്തടി ഇവയെ എല്ലാം സുഖപ്പെടുത്താന്‍ ഇതുമൂലം സാധിക്കുമത്രേ. സ്ത്രീകളുടെ യോനിയില്‍ നിറയെ ലാക്ടോബാസിലസ് എന്ന നല്ല ബാക്ടീരിയ ആണ്. ഇത് ചീത്ത ബാക്ടീരിയകളെ തുരത്തുന്നു.യോനി സ്രവങ്ങള്‍ ആകട്ടെ ശരീരത്തിന്റെ സ്വാഭാവികമായ ശുചിയാക്കല്‍ മാര്‍ഗമാണ്. അതുകൊണ്ടാണ് സ്ത്രീരോഗ വിദഗ്ധര്‍, സ്ത്രീകളോട് അബ്‌ഡോമിനല്‍ ഏരിയ ചൂടുവെള്ളം ഉപയോഗിച്ചേ കഴുകാവൂ എന്നു പറയുന്നത്. ഇത് നല്ല ബാക്ടീരിയകളെ നശിക്കാതെ സംരക്ഷിക്കും.

നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലും, യൂറിനറി, ജനിറ്റല്‍ ഭാഗങ്ങളിലും കാണുന്ന ഒരുതരം പ്രോബയോട്ടിക് ബാക്ടീരിയ ആണ് ലാക്ടോബാസിലസ്. ഡയേറിയ, സാധാരണ ദഹനപ്രശ്‌നങ്ങള്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, കുടല്‍ വ്രണങ്ങള്‍, മൂത്രത്തിലെ അണുബാധ, ജലദോഷം മുതലായവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ലാക്ടോബോസിലസ് ഉണ്ട്.കൂടാതെ ചര്‍മത്തിലെ പ്രശ്‌നങ്ങള്‍, വായിലെ വ്രണം, എക്‌സിമ ഇവയുടെ ചികിത്സയ്ക്കും ഈ ബാക്ടീരിയയെ ഉപയോഗിക്കുന്നു. മയോ ക്ലിനിക്ക് ഗവേഷകയായ ഡോ. ഹെലെന മെന്‍ഡസ് സോഴ്‌സ് പറയുന്നത് യോനിസ്രവത്തില്‍ ധാരാളം നല്ല ബാക്ടീരിയ ഉണ്ട് എന്നും അവയെ വിഴുങ്ങുന്നതു മൂലം ഉള്ള ആരോഗ്യ ഗുണങ്ങള്‍ ഏറെയാണെന്നുമാണ്. ഒരു ഗ്രാം യോനിസ്രവത്തില്‍ ഏതാണ്ട് 1 ദശലക്ഷം മുതല്‍ 100 ദശലക്ഷം വരെ ലാക്ടോബാസിലസ് ബാക്ടീരിയ അടങ്ങിയിട്ടുണ്ട് എന്നും ഡോ.ഹെലെന പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top