അറിയുമോ ഈ കല്‍പനകള്‍ … സെക്സിലെ 7 കല്‍പനകള്‍

സെക്‌സിലൂടെ പരമാവധി സുഖം ലഭിക്കാന്‍ താഴെ പറയുന്ന 7 കല്‍പനകള്‍ സ്വീകരിക്കൂ ..
1. സെക്‌സ് മെഷീനുകളില്‍ ഒന്നായ വൈബ്രേറ്റര്‍ ഉപയോഗിക്കാന്‍ വിമുഖത കാട്ടേണ്ടതില്ല. പതിവില്‍ക്കവിഞ്ഞ സുഖം പകരാന്‍ അവയ്ക്ക് കഴിവുണ്ട്. എന്നാല്‍ ഇണയെ മറന്ന് ഇത്തരം സെക്‌സ് മെഷീനുകളെ ആശ്രയിക്കുന്നത് നല്ലതല്ല.
2. സെക്‌സില്‍ ഇന്നത് പാടില്ല എന്നില്ല. ശരീരം പരസ്പരം പരമാവധി ആസ്വദിക്കുക. സെക്‌സ് ഫാന്റസീസ് അഥവാ രതികല്‍പ്പനകള്‍ നടത്തുക. പരസ്പരം ജാള്യതയില്ലാതെ സെക്‌സില്‍ ഏര്‍പ്പെടുക. നിങ്ങള്‍ പരസ്പരം സ്വന്തമാണ്.
3. സെക്‌സിലെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പങ്കാളിയുമായി തുറന്ന് സംസാരിക്കുക. നിങ്ങള്‍ എവിടെയെല്ലാം സ്പര്‍ശിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു മുതലായവ. കൂടാതെ സെക്‌സ് ചെയ്യുന്നതിനിടയില്‍ മൂളാനും ഞരങ്ങാനും മറ്റും തോന്നുന്നുണ്ടെങ്കില്‍ സ്വയം തടയാതിരിക്കുക.
4. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതെ അതില്‍ പൂര്‍ണ്ണമായി ലയിക്കുക. അതിനിടയില്‍ മെസേജുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ ശ്രദ്ധ പതിപ്പിക്കുന്നത് നിങ്ങളുടെയും പങ്കാളിയുടെയും ആസ്വാദനത്തെ തടസപ്പെടുത്തും.
5. രതിമൂര്‍ച്ഛ മാത്രം മുന്നില്‍ക്കണ്ട് സെക്‌സില്‍ ഏര്‍പ്പെടാതിരിക്കുക. രതിമൂര്‍ച്ഛ പോലെ തന്നെ പൂര്‍വ്വലീലകളും, പുണരലും, പരസ്പരം ശരീരഗന്ധം ആസ്വദിക്കുകയും എല്ലാം പ്രധാനമാണ്. ആരോ പറഞ്ഞത് പോലെ സെക്‌സ് ഒരു യാത്രയാണ്, അല്ലാതെ ലക്ഷ്യമല്ല; ആ യാത്ര ആസ്വദിക്കുക.
6. പോണ്‍ വീഡിയോകള്‍ കാണുന്നത്  നിങ്ങളെ ഉത്തേജിപ്പിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കാണാം. അത് കുട്ടികളും മറ്റും കാണാതെ സ്വകാര്യമായി സൂക്ഷിക്കണമെന്ന് മാത്രം
7. സെക്‌സില്‍ പരീക്ഷണങ്ങള്‍ ആകാമെങ്കിലും നിങ്ങള്‍ക്ക് സൗകര്യപ്രദമായ സെക്‌സ് പൊസിഷന്‍ സ്വീകരിക്കുന്നതാണ് ഉത്തമം. നിങ്ങള്‍ ആഗ്രഹിക്കുന്ന പൊസിഷന്‍ പങ്കാളിക്ക് ഇഷ്ടമാകണമെന്നില്ല. അക്കാര്യം പരസ്പരം തുറന്ന് സംസാരിക്കുക. ചില പ്രത്യേക പൊസിഷനുകളില്‍ ശരീരം കൂടതല്‍ ഉത്തേജിതമാകും. അവ കണ്ടെത്തുക. അത് പരമാവധി സുഖാനുഭൂതി കണ്ടെത്താന്‍ സഹായിക്കും.

 

Top