ഓൺലൈൻ പ്രാർത്ഥനയിൽ സെക്സിലേർപ്പെട്ട് ദമ്പതികൾ.സൂം മീറ്റിംഗിൽ പങ്കെടുത്തവർ 45 മിനിറ്റോളം ലൈവ് സെക്സിന് സാക്ഷികളായി.ക്യാമറ ഓഫ് ചെയ്തെന്ന ധാരണയിൽ സെക്സിലേർപ്പെട്ട് അമളിയിൽ ഭക്തദമ്പതികൾ

ഓൺലൈൻ വഴി പ്രാർത്ഥനയിൽ പങ്കുചേർന്ന ദമ്പതികൾ കാമറ ഓഫ് ചെയ്തു എന്ന ധാരണയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ലൈവ് ആയി കാണികൾ കണ്ടു . ഒടുവിൽ കണ്ടുകൊണ്ടിരിക്കുന്നവരിൽ ഒരാൾക്ക് അവരെ സ്വകാര്യമായി ഫോൺ ചെയ്തു സംഭവം പറയേണ്ടി വന്നു. എന്നാൽ, ഏകദേശം 45 മിനിറ്റോളം അവരുടെ സെക്സിന് സൂം മീറ്റിംഗിൽ പങ്കെടുത്തവർക്ക് സാക്ഷികളാകേണ്ടി വന്നു. അമേരിക്കയിൽ ആണ് പ്രാർത്ഥനക്കിടെ ഈ ലൈവ് സെക്സ് കാണേണ്ടിവന്നത് .

മെയ് 14 -ന് യുഎസ് നഗരമായ മിനിയാപൊളിസിൽ വച്ചാണ് സംഭവം നടന്നത്. അവിടത്തെ യഹൂദ പള്ളിയായ ടെമ്പിൾ ബെത്ത് എലിന്റെ ഓൺലൈൻ പ്രാർത്ഥനയിലാണ് സൂം വഴി ദമ്പതികൾ പങ്കെടുത്തത്. എന്നാൽ, ദമ്പതികൾ പ്രാർത്ഥനയിൽ പങ്കെടുക്കാതെ പകരം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ക്യാമറ ഓഫായിരുന്നു എന്നാണ് ദമ്പതികൾ വിചാരിച്ചത്. എന്നാൽ, പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരും അത് കാണുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

45 മിനിറ്റോളം ഇത് നീണ്ടുനിന്നു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന പ്രാർത്ഥനയിൽ പങ്കെടുത്ത മറ്റൊരാൾ ഒടുവിൽ അവരെ ഫോണിൽ വിളിച്ച് കാര്യം പറയുകയായിരുന്നു. തങ്ങളുടെ അമളി മനസിലാക്കിയ ദമ്പതികൾ പരിഭ്രാന്തരായി.

 

ഏകദേശം 45 മിനിറ്റോളം ഇത് തുടർന്നു. അവരെ തടയാൻ ആരും ഉണ്ടായില്ല. ഒടുവിൽ സംഭവം അതിര് വിടുന്നു എന്ന് കണ്ടപ്പോൾ, ഞങ്ങളിൽ ഒരാൾ അവരെ ഫോണിൽ വിളിച്ചു” സംഭവം കണ്ട ഒരാൾ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. അയാൾ അവരെ വിളിച്ചിട്ട് പറഞ്ഞു -നിങ്ങൾ എന്ത് ഭ്രാന്താണ് ചെയ്യുന്നത്. നിങ്ങൾ ക്യാമറയിലാണ്. ഇത് കേട്ട ദമ്പതികൾ വെപ്രാളപ്പെട്ടു.

സൂമിൽ നടന്ന യഹൂദ പ്രാർത്ഥനയിൽ ഭൂരിഭാഗം ആളുകളും പങ്കെടുത്തിരുന്നു. എല്ലാവരും ക്യാമറകൾ ഓഫ് ചെയ്തു, ഓഡിയോ ഓൺ ചെയ്തു വച്ചിരുന്നു. അതിൽ ദമ്പതികൾ മാത്രമാണ് ക്യാമറ ഓഫാക്കാൻ മറന്നത്. ഇക്കാരണത്താൽ, അവരുടെ വീഡിയോ ഒരു വലിയ വിൻഡോയിൽ മുഴുവനായും ദൃശ്യമായിരുന്നു. ശബ്ബത്ത് ദിവസം സെക്സിൽ ഏർപ്പെടുന്നത് നല്ലതാണെന്ന് യഹൂദരുടെ വിശുദ്ധഗ്രന്ഥത്തിൽ പറയുന്നുണ്ട്.

ദമ്പതികളെ സംബന്ധിച്ചിടത്തോളം, അത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ, അത് പ്രാർത്ഥനക്കിടയിൽ ചെയ്തത് വലിയ എതിർപ്പിന് കാരണമായി. യഹൂദരെ സംബന്ധിച്ചിടത്തോളം, ശബ്ബത്ത്, വിശുദ്ധിയുടെയും, വിശ്രമത്തിന്റെയും, പ്രാർത്ഥനയുടെയും ദിവസമാണ്. ശനിയാഴ്ചയാണ് ജൂതന്മാർ അത് ആചരിക്കുന്നത്.

Top