ഈ ജ്യൂസ് ലെെം​ഗിക ശേഷി വർദ്ധിപ്പിക്കും!സ്ത്രീകളിലും പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കും

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്താനും മാതളത്തിന് പ്രത്യേക കഴിവുണ്ട്.
മാതളനാരങ്ങയ്ക്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കാനും കഴിയുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതാണ് സെക്‌സ് ഡ്രൈവ് കുറയാനുള്ള മെഡിക്കൽ കാരണങ്ങളിലൊന്ന്. എഡിൻബർഗിലെ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നതായി കണ്ടെത്തി. 21 നും 64 നും ഇടയിൽ പ്രായമുള്ള 58 പുരുഷന്മാരിലാണ് പഠനം നടത്തിയത്. സ്ത്രീകൾ പതിവായി മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നതിനൊപ്പം സെക്‌സ് ഡ്രൈവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബീജത്തിന്റെ ഗുണനിലവാരം, ബീജകോശങ്ങളുടെ സാന്ദ്രത, ആന്റിഓക്‌സിഡന്റ് പ്രവർത്തനം, ടെസ്റ്റോസ്റ്റിറോൺ അളവ് എന്നിവ മെച്ചപ്പെടുത്തുന്നതിനും മാതളനാരങ്ങ സഹായിക്കുന്നതായി കണ്ടെത്തിയതായി 2008-ൽ ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാൻ മാതളനാരങ്ങ സ​ഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. മാതള നാരങ്ങയിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.മാതളം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷക​ഗുണങ്ങൾ മാതളത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ദിവസവും ഒരു ​ഗ്ലാസ് മാതളം ജ്യൂസ് കുടിക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് അകറ്റാനും മികച്ചതാണ്.

വ്യക്കരോഗികൾ ദിവസവും മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാൻ മാതളം മികച്ചതാണ്.മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്റ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാഹയിക്കും. അതിനാല്‍ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.

ആന്റിഓക്‌സിഡന്റുകൾക്ക് പുറമേ, നാരുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് മാതളനാരങ്ങ. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മാതളം സഹായിക്കുന്നു.മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.

ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് മാതളം നാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നു. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ മികച്ചൊരു പ്രതിവിധിയാണ്.

Top