യുകെയില്‍ മുന്‍ ഇമാം കൊല്ലപ്പെട്ട നിലയില്‍;വംശീയ കൊലപാതകമെന്ന് സംശയം.

സമീപകാലത്തായി ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത മുസ്ലിംവിരോധം വ്യാപകമായിരുന്നു. ഇസ്ലാമോഫോബിയ ബാധിച്ചവരുടെ വിവേചനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും നിരപരാധികളായ അനേകം മുസ്ലീങ്ങള്‍ ഇരയാവുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ പാരീസ് ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്ലാമോഫോബിയ പതിന്മടങ്ങായാണ് ബ്രിട്ടനില്‍ വര്‍ധിച്ചിരിക്കുന്നത്. നിരവധി മുസ്ലീങ്ങളും അവരുടെ സ്ഥാപനങ്ങളും ഇവിടെ ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അതുകൊലപാതകം വരെ എത്തി നില്‍ക്കുകയാണ്. റോച്ച്‌ഡെയിലിലെ പ്ലേ ഗ്രൗണ്ടിന് സമീപം ജലാല്‍ ഉദ്ദീന്‍ എന്ന 56 കാരനായ മുന്‍ ഇമാമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വംശീയവാദികള്‍ ഇദ്ദേഹത്തെ തല്ലിക്കൊന്നതാണെന്ന സംശയമാണ് ഇപ്പോള്‍ ശക്തമാകുന്നത്. ഇതോടെ പ്രദേശത്ത് കനത്ത സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

രാത്രിയില്‍ കുട്ടികളുടെ കളിസ്ഥലത്തിന് സമീപത്ത് കൂടെ തന്റെ വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. രാത്രിയില്‍ ഒരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം എളുപ്പ വഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്. തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കിനാലാണ് അദ്ദേഹം മരിച്ചതെന്ന് കരുതുന്നു. രക്തത്തില്‍ കുളിച്ചാണ് അദ്ദേഹം കിടന്നിരുന്നത്. അദ്ദേഹത്തെ പാരാമെഡിക്‌സ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയിരിക്കുന്നത്. വംശീയവാദികളാണ് ഇതിന് പുറകിലെന്ന് സംശയമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 31 കാരനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിന് വിധേയനാക്കുന്നുമുണ്ട്.imam

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ കൊലപാതകത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പങ്കു വച്ചിട്ടുണ്ട്. കൊലപാതകം വംശീയവിദ്വേഷത്താലാണെന്ന സംശയം വര്‍ധിച്ചതിനാല്‍ ഇവിടെ സംഘര്‍ഷ സാധ്യത കനത്തിരിക്കുകയാണ്. റോച്ച്‌ഡെയില്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെ സമുദായനേതാക്കന്മാരും മുതിര്‍ന്ന ഡിറ്റെക്ടീവുകളും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ മുന്‍നിരയിലുണ്ടെങ്കിലും ഇമാമിനെ കൊന്നത് വംശീയവാദികളാണെന്ന സംശയവും ആശങ്കയും പങ്കു വയ്ക്കുന്നുമുണ്ട്. ബംഗ്ലാദേശ് സ്വദേശിയാണ് കൊല്ലപ്പെട്ട മതപണ്ഡിതന്‍. കൊലപാതകത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെ പറ്റി അന്തിമമായ നിഗമനത്തിലെത്തിയിട്ടില്ലെന്നാണ് സൂപ്രണ്ടായ റിക്ക് ജാക്ക്‌സന്‍ പറയുന്നത്.ആളുകളോട് നിയന്ത്രണം പാലിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. വംശീയവിദ്വേഷത്താലുള്ള കൊലയാണോ ഇതെന്ന് കുറ്റാന്വേഷകര്‍ അന്വേഷിച്ച് വരുകയാണെന്നാണ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിളായ റെബേക്ക സുട്ട്ക്ലിഫ് പറയുന്നത്. സംയമനം പ ാലിക്കാന്‍ ഇസ്ലാമിക് ഗ്രൂപ്പുകളും ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

Top