കണ്ടാല്‍ ഇന്ത്യക്കാരിയെന്ന് തോന്നില്ലല്ലോ? ഇന്ത്യക്കാരിയെന്ന് തെളിയിക്കാന്‍ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് യുവതിയോട് ഇമിഗ്രേഷന്‍ അധികൃതര്‍

Manipuri-woman-alleges-racism

ദില്ലി: അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ മാത്രമല്ല വംശീയ അധിക്ഷേപങ്ങള്‍ കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്. വിമാനത്താവളത്തില്‍നിന്നും ചെക്കിംഗ് എന്ന പേരില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഇപ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ സ്ഥിരം പണിയാണ്. ഇത്തവണ ഇന്ത്യക്കാരിക്ക് താന്‍ ഇന്ത്യനാണെന്ന് തെളിയിക്കാന്‍ കുറച്ചൊന്നുമല്ല അപമാനം സഹിക്കേണ്ടി വന്നത്.

വംശീയ അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നത് മണിപ്പൂരി യുവതിക്കാണ്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. തെക്കന്‍ കൊറിയയില്‍ നടക്കുന്ന ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മോണിക ഖാംഗെംബാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അധിക്ഷേപം നേരിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോണിക്കയുടെ യാത്രാ രേഖകള്‍ പരിശോധിച്ച ശേഷം കണ്ടാല്‍ ഇന്ത്യക്കാരിയാണെന്ന് തോന്നുന്നില്ലെന്ന് ഇമിഗ്രേഷനിലെ ഉദ്യോഗസ്ഥന്‍ പരിഹസിച്ചതോടെ പറഞ്ഞെന്നാണ് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. തുടര്‍ന്ന് ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചോദിച്ചു. വിമാനത്തില്‍ കയറാന്‍ വൈകുമെന്ന് പറഞ്ഞിട്ടും വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പരിഹാസങ്ങളുമായി തന്നെ ബുദ്ധിമുട്ടിച്ചെന്ന് യുവതി പറയുന്നു.

സംഭവത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇമിഗ്രേഷന്‍ വിഭാഗത്തിനെതിരെ കര്‍ശന നടിപടിയെടുക്കണമെന്നാണാവശ്യം.

Top