സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണോ ലൈംഗികത? ലൈംഗികതയെക്കുറിച്ച് ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍
1,ലൈംഗികബന്ധത്തിന് ശേഷമുള്ള ആശ്ലേഷം.
ലൈംഗികബന്ധത്തിന് ശേഷം തിരിഞ്ഞുകിടന്ന് ഉറങ്ങുകയല്ല, പുരുഷന്‍മാര്‍ ചെയ്യേണ്ടത്. പങ്കാളിയെ ഗാഢമായി ആലിംഗനം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്യുക. എന്തെന്നാല്‍ ഇത് അവര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ടൊറന്റോ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
2, കൊളസ്‌ട്രോള്‍നിലയിലുള്ള വ്യതിയാനം.
ലൈംഗികതയില്‍ നിങ്ങള്‍ പരാജയമാണോ? എങ്കില്‍ ഉടന്‍ ഡോക്‌ടറെ കണ്ടു കൊളസ്‌ട്രോള്‍ ചെക്ക് ചെയ്യുക. കൊളസ്‌ട്രോള്‍ സാധാരണനിലയില്‍ കൂടുന്നത്, ലൈംഗികശേഷിയെ ബാധിക്കുമെന്ന് റുട്ഗര്‍സ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. എന്നാല്‍ കൊളസ്‌ട്രോള്‍ കുറവാണെങ്കില്‍ ലൈംഗികതയില്‍ തിളങ്ങാനാകുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു
3. സെക്‌സ് നല്ലൊരു എക്‌സര്‍സൈസ്
ലൈംഗികബന്ധം ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയുമെന്നാണ് മറ്റൊരു പഠനത്തില്‍ വ്യക്തമായത്. ക്യൂബക്കിലെ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, സെക്‌സ് ചെയ്യുന്നതിലൂടെ അരമണിക്കൂറോളം വ്യായാമം ചെയ്‌ത ഗുണമാണ് ശരീരത്തിന് ലഭിക്കുകയെന്നാണ്
4, വൃത്തിഹീനമായ സാഹചര്യം സ്‌ത്രീകള്‍ വെറുക്കുന്നു
ലൈംഗികബന്ധത്തിന് മുമ്പ് വ്യക്തിശുചിത്വം പാലിക്കാന്‍ പുരുഷന‍്മാര്‍ തയ്യാറാകണമെന്നാണ് മറ്റൊരു പഠനം മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. എന്തെന്നാല്‍ വൃത്തിരഹിതമായ സാഹചര്യത്തിലുള്ള ലൈംഗികബന്ധം സ്‌ത്രീകള്‍ വെറുക്കുന്നുവത്രെ. ഹോളണ്ടിലെ ഒരു സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
5, ലൈംഗികതയ്‌ക്ക് താല്‍പര്യമില്ലാത്തവര്‍ക്ക് ഒന്നിലധികം പങ്കാളികള്‍ ഉണ്ടാകാം-
ഏറെ ഞെട്ടിക്കുന്ന ഒരു വിവരമാണ് ലോസേഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ലൈംഗികബന്ധത്തില്‍ പൊതുവെ വിരക്തി കാണിക്കുന്ന സ്‌ത്രീക്ക് ഒന്നിലധികം പങ്കാളികള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്. ഇത്തരക്കാരുടെ തലച്ചോറിലെ ഇമേജിങ് പരിശോധന ഉള്‍പ്പടെ നടത്തിയശേഷം ശാസ്ത്രീയമായാണ് ഇത്തരമൊരു നിമഗനത്തിലേക്ക് പഠനസംഘം എത്തിയത്.
.