നടിയെ ആക്രമിച്ച കേസ് : ഇന്ന് സുപ്രധാന വിധി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഇന്ന് സുപ്രധാന വിധി വരും. വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലെ ഹൈക്കോടതി വിധിയാണ് ഇന്ന് വരുന്നത്.

എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് കൗസർ എടപ്പഗതാണ് ഹർജി പരിഗണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാക്ഷികളെ വീണ്ടും വിസ്താരിക്കുന്നതിന് മതിയായ കാരണം വേണമെന്ന് കോടതി പറഞ്ഞിട്ടുണ്ട് . പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിൾ ബഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു.

മാസങ്ങൾക്ക് ശേഷമാണ് പ്രോസിക്യൂഷൻ വീണ്ടും വിസ്താരം ആവശ്യപ്പെടുന്നത്. ഇതിൽ കോടതി സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനുള്ള പ്രോസിക്യൂഷന്റെ പുതിയ നീക്കമാണോ ഇതെന്ന ചോദ്യവും ഹർജി പരിഗണിക്കവെ കോടതിയുയർത്തിയിരുന്നു.

അതേസമയം ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ചൊവ്വാഴ്ച മറ്റൊരു സിംഗിൾ ബഞ്ച് പരിഗണിക്കും. നാളെ വരെ ഈ കേസിൽ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് കോടതിയിൽ പോലീസ് അറിയിച്ചിട്ടുണ്ട്.

Top