രാജ്യത്തെ നടുക്കിയ കാശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇന്ത്യക്കാരുടെ രോഷം. രൂക്ഷമായ ഭാഷയിലാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ച് കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഭീഷണി നല്‍കി കൊണ്ടാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നത്. വീണ്ടും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടാകുമെന്നും കരുതിയിരിക്കാനായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. വിഷയത്തില്‍ പ്രതികരിക്കുന്ന മലയാളികളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.
പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയുടെ ഫോട്ടോ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ പോസ്റ്റിന് കീഴെയാണ് ഇന്ത്യക്കാര്‍ രോഷപ്രകടനം നടത്തുന്നത്.