സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും മൃതദേഹരതിയും നിയമ വിധേയമാക്കാന്‍ ആവശ്യം ഉന്നയിച്ച് രാഷ്ട്രീയ പാര്‍ട്ടി !

സ്‌റ്റോക്ക്‌ഹോം: ഇത്തരം ആവശ്യം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോ ? ഞെട്ടരുത് അങ്ങനയുള്ള പാര്‍ട്ടിയും ലോകത്തുണ്ട്.സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും മൃതദേഹരതിയും നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജനവിഭാഗമാണ് രംഗത്തു വന്നിരിക്കുന്നത് .incest-640x431കഴിഞ്ഞ ഞായറാഴ്ച നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു. പാര്‍ട്ടിയുടെ സ്‌റ്റോക്ക്‌ഹോം ഘടകം പ്രസിഡന്റ് സെസിലിയ ജോണ്‍സണ്‍ എന്ന യുവതിയാണ് ഇക്കാര്യവുമായി രംഗത്തെത്തിയത്.nobsnecrophiliaaa-600x357
15 വയസിന് മുകളില്‍ പ്രായമുള്ള സഹോദരങ്ങള്‍ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നിലവിലുള്ള നിയമ തടസം മാറ്റണമെന്നും മരണശേഷം തന്റെ ശരീരം ലൈംഗിക ഉപയോഗത്തിന് വിധേയമാക്കാമെന്ന് ഒസ്യത്ത് എഴുതാന്‍ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. മരണ ശേഷം മൃതദേഹങ്ങള്‍ മ്യൂസിയത്തില്‍ വെക്കുന്നതോ പഠനത്തിന് നല്‍കുന്നതോ പോലെ മറ്റൊരാള്‍ക്ക് ലൈംഗികമായി ഉപയോഗിക്കാന്‍ നല്‍കാനും അവകാശം ഉണ്ടായിരിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്.

Top