വാഷിംഗ്ടൺ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9887 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ, ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2, 36, 657 ആയി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ (2,34,531) ഇന്ത്യ മറികടന്നു.അതേസമയം കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തിയാൽ കൂടുതൽ രോഗബാധിതർ ഉണ്ടാകുക ഇന്ത്യയിലും ചൈനയിലും ആയിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് തുടങ്ങിയപ്പോൾ തന്നെ അമേരിക്ക കൊറോണ ടെസ്റ്റുകൾ നടത്തി തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവും അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും കോവിഡ് പറഞ്ഞു.
ഇതുവരെ രണ്ടു കോടിയിലധികം ടെസ്റ്റുകളാണ് അമേരിക്ക നടത്തിയത്. ജർമനി 40 ലക്ഷത്തോളം പരിശോധനകളും ദക്ഷിണ കൊറിയ 30 ലക്ഷത്തോളം പരിശോധനകളും മാത്രമാണ് നടത്തിയത്. കൂടുതൽ പരിശോധനകൾ നടത്തിയാൽ കൂടുതൽ വൈറസ് ബാധിതരെ കണ്ടെത്താൻ കഴിയും.
നിലവിലെ സാഹചര്യത്തിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതർ ഉള്ളത്. ഇതുവരെ 18,97,239 പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരി 1,09,127 പേർ ഇതുവരെ മരിച്ചു. അതേസമയം, കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9887 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ, ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2, 36, 657 ആയി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ (2,34,531) ഇന്ത്യ മറികടന്നു.