അതിര്‍ത്തിയിലെ ചൈനീസ് ക്രൂരത..കേണലിന്‍റെ തലയ്ക്കടിച്ചു, കൊക്കയിലേക്ക് വീണവരുടെ മേല്‍ കല്ലെറിഞ്ഞു.അറൂന്നൂറിലേറെ വരുന്ന ചൈനീസ് സൈനികരായിരുന്നു ഇന്ത്യന്‍ സേനയെ ക്രൊരമായി ആക്രമിച്ചു.

ദില്ലി:അതിര്‍ത്തിയിലെ ചൈനീസ് ക്രൂരതയായിരുന്നു . ചൈനയുടേത് വളരെ ആസൂത്രിതമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അപ്രതീക്ഷിതമായ ഒന്നായിരുന്നില്ല അതിര്‍ത്തിയില്‍ സംഭവിച്ചത്. കുറച്ചു നാളുകളായി ചൈനീസ് ഭാഗത്ത് നിന്ന് നടത്തി വന്നിരുന്ന പ്രകോപന നീക്കങ്ങള്‍ പോലും ഈ ആസൂത്രണത്തിന്റെ മുന്നൊരുക്കമായിരുന്നു. ശൈത്യകാലത്ത് ചൈനീസ് പക്ഷം ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതായും പറയപ്പെടുന്നു.

അറൂന്നൂറിലേറെ വരുന്ന ചൈനീസ് സൈനികരായിരുന്നു ഇന്ത്യന്‍ സേനയെ നേരിടാനെത്തിയത്. പിപി14 എന്ന ഇന്ത്യൻ പട്രോളിങ് സംഘം ഗാൽവാൻ താഴ്‌വരയിലെ 14ാം പോയിന്റിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ മേഖലയിലേക്ക് മുന്നേറിയതായി മനസ്സിലാക്കിയത്. ഇന്ത്യന്‍ സംഘത്തില്‍ ആളുകള്‍ കുറവായിരുന്നു.ചൈനീസ് പട്ടാളവുമായി ചര്‍ച്ച ചെയ്ത് പ്രശ്നം സമാധാനപരമായി പരിഹരിക്കാനായിരുന്നു ഇന്ത്യന്‍ സംഘം തുടക്കത്തില്‍ തന്നെ ശ്രമിച്ചത്. ചര്‍ച്ചകള്‍ വിജയത്തിലേക്കെത്തിയെന്ന് തോന്നിയ ഘട്ടം. ചൈന തങ്ങളുടെ പി5 എന്ന പോയിന്‍റിലേക്ക് പിന്‍മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും സംഭവ സ്ഥലത്ത് നിന്നും പിരിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇന്ത്യന്‍ പട്രോളിങ് സംഘം മടങ്ങിയെന്ന് മനസ്സിലാക്കിയ ഉടന്‍ ചൈനീസ് പട്ടാളം ഇതേ സ്ഥലത്തേക്ക് വീണ്ടും വന്നു. ചര്‍ച്ചകളെ ധിക്കരിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം ഉടന്‍ തന്നെ തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സേന കൂടുതല്‍ പേരുമായി സ്ഥലത്തെത്തി. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഉയര്‍ന്ന കുന്നിന്‍മുകളില്‍ സ്ഥാനം പിടിച്ച ചൈനീസ് സേന അവിടെ നിന്ന് പിന്മാറാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചകള്‍ക്കായി കേണൽ സന്തോഷ് കുമാറും ഹവീൽദാർ കെ. പളനിയും സിപ്പോയ് കുന്തൻകുമാർ ഓഝയും അവിടേക്കുപോയത്. സംഭാഷണത്തിന് ശേഷം മടങ്ങുകയായിരുന്ന ഇവര്‍ക്ക് വഴിതെറ്റുകയും മറ്റൊരു ചൈനീസ് പട്രോള്‍ സംഘം ഇവരെ തടയുകയായിരുന്നു.

തുടര്‍ന്ന് നടന്ന തര്‍ക്കത്തിനിടെ ചൈനീസ് സംഘം കേണലിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. ചൈനീസ് സംഘത്തിന്റെ പക്കൽ ഇരുമ്പ് വടികളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തലയ്ക്ക് പരിക്കേറ്റ കേണലിനെ മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് രക്ഷിക്കാന‍് ശ്രമിച്ചു. ഇതിനിടെ അവരേയും ചൈനീസ് സംഘം ആക്രമിക്കുകയായിരുന്നു.

ഉന്തും തള്ളിനുമിടെ കേണലും മറ്റു രണ്ടുപേരും നദിയിലേക്കുവീണു. ദൂരെ നിന്ന് ഇത് കണ്ട ഇന്ത്യന്‍ സേന അവിടേക്ക് കുതിച്ചെത്തുകയായിരുന്നു. തുടര്‍ന്ന ചൈനീസ് സംഘവുമായി സംഘര്‍ഷത്തിലായി. മുപ്പതോളംപേരാണ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്. ഇതിനിടെ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുള്ള വലിയ സംഘം ചൈനീസ് പടയും സ്ഥലത്തെത്തി.നദിയില്‍ വീണ മൂന്ന് പേരുടേയും മരണം ഇതിനോടകം സംഭവിച്ചിരുന്നു. തുടര്‍ന്ന് വലിയ സംഘര്‍ഷം നടക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്ക് കല്ലുകളും കമ്പിപ്പാരയും ഷവലുകളുമുപയോഗിച്ചായിരുന്നു ചൈനീസ് സേനയുടെ ആക്രമണം. ഇന്ത്യന്‍ സൈനികരില്‍ പലരേയും കൊക്കയിലേക്ക് വലിച്ചെറിയുകയും വീണവരടേ മേലേക്ക് കല്ലുകള്‍ വലിച്ചെറിയുകയും ചെയ്തു.

ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്വരയില്‍ കേണല്‍ ഉള്‍പ്പടേയുള്ള 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയാക്കിയ സംഘര്‍ഷത്തിന് ഇടയാക്കിയത് ചൈനീസ് പട്ടാളത്തിന്‍റെ ഭാഗത്ത് നിന്നുള്ള ഏകപക്ഷീയമായ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ മേഖലയിലേക്ക് അതിക്രമിച്ച് മുന്നോട്ട് കയറാന്‍ വന്ന ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് തടയുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മര്യാദകള്‍ പാടെ ലംഘിച്ചുള്ള ക്രൂരതയാണ് ഇന്ത്യന്‍ സേനക്ക് നേരെ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്വരയില്‍ കേണല്‍ ഉള്‍പ്പടേയുള്ള 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയാക്കിയ സംഘര്‍ഷത്തിന് ഇടയാക്കിയത് ചൈനീസ് പട്ടാളത്തിന്‍റെ ഭാഗത്ത് നിന്നുള്ള ഏകപക്ഷീയമായ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ മേഖലയിലേക്ക് അതിക്രമിച്ച് മുന്നോട്ട് കയറാന്‍ വന്ന ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് തടയുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മര്യാദകള്‍ പാടെ ലംഘിച്ചുള്ള ക്രൂരതയാണ് ഇന്ത്യന്‍ സേനക്ക് നേരെ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

തര്‍ക്കബാധിത പ്രദേശങ്ങളില്‍ കടന്നുകയറി തങ്ങളുടെ സാന്നിധ്യം സ്ഥാപിക്കുകയും പിന്നീട് അതിന്മേല്‍ തങ്ങളുടെ അവകാശവാദം സ്ഥാപിക്കുക എന്നതുമാണ് ചൈനയുടെ രീതി. ചൈനയുടെ മറ്റ് അതിര്‍ത്തി രാജ്യങ്ങളുടെ വിഷയത്തിലും സമാനമായ കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഇവിടേയും കയ്യൂക്കിലൂടെ ഇന്ത്യയുടെ പ്രദേശം തങ്ങളുടേതാക്കാനാണ് ചൈനയുടെ ശ്രമം. എന്നാല്‍ ഇന്ത്യന്‍ സെനികര്‍ ഇതിനെ ശക്തമായി പ്രതിരോധിച്ചു. ലഡാക്കിലും അരുണാചല്‍ പ്രദേശിലുമെല്ലാം ഇന്ത്യ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍, ദര്‍ബുക്-ഷയോക്-ദൗലത്ത് ബെഗ് ഓള്‍ഡീ (ഡിഎസ്ഡിബിഒ) റോഡിന്റെ നിര്‍മ്മാണം, മേഖലയിലെ നിരവധി പാലങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം ചൈനയെ പെട്ടന്ന് പ്രകോപിപ്പിച്ചിരിക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഇന്ത്യ അതിവേഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അധിനിവേശ ശ്രമങ്ങള്‍ക്ക് തടസ്സമാകുമെന്ന ചിന്തയും ചൈനയുടെ പൊടുന്നനെയുള്ള ഈ നീക്കത്തിന് പിന്നിലുണ്ട്.

 

Top