ചൈനയെ വിറപ്പിക്കാൻ ജപ്പാനും !അതിർത്തിയിൽ മിസൈൽ വിന്യാസം.

ടോക്കിയോ: 1967 ന് ശേഷം ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റവും വലിയ സംഘര്‍ഷത്തിനാണ് ജൂണ്‍ 16 ന് ലോകം സാക്ഷിയായത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിക്കുകയും 45 ഓളം ചൈനീസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു. 1962 ന് ശേഷം ഇന്ത്യ – ചൈന ബന്ധം വഷളായിരുന്നു. അതിന് ശേഷം വ്യാപാര ബന്ധം തുടര്‍ന്നെങ്കിലും ഏതാണ് ശീതയുദ്ധത്തിന് സമാനമായ അവസ്ഥയായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈന ഇന്ത്യയുമായി മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് .

അതേസമയം കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ യുദ്ധ സമാന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ചൈന. ചൈനയുടെ പ്രകോപനത്തിൽ ഇന്ത്യയ്ക്കു നഷ്ടമായത് 20 ധീരജവാന്മാരെ. പ്രകോപനം തുടരുകയാണെങ്കിൽ തിരിച്ചടിക്കാൻ തയാറാകാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവികൾക്കു നിർദേശവും നൽകി കഴിഞ്ഞു. ഇതോടെ അതിർത്തി കൂടുതൽ കലുഷിതമായേക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ചൈനയുടെ പ്രകോപനം ഇന്ത്യയോടു മാത്രമല്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു തവണയാണ് തായ്‌വാന്റെ വ്യോമാതിർത്തിക്കുള്ളിൽ ചൈനീസ് യുദ്ധവിമാനങ്ങൾ ചീറിപ്പാഞ്ഞത്. ഇപ്പോൾ ജപ്പാനിലും തായ്‌വാനിലുമുള്ള പ്രദേശങ്ങൾ ചൈന കയ്യടക്കാൻ ശ്രമിക്കുകയാണെന്നാണു രാജ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയെപ്പോലെ ചൈനയുടെ കടന്നുകയറ്റത്തെ പിടിച്ചുകെട്ടാൻ തന്നെയാണ് ജപ്പാന്റെയും തീരുമാനം. ചൈനയെ ലക്ഷ്യമിട്ട് മിസൈലുകൾ വിന്യസിക്കുന്നതിനോടൊപ്പം സൈന്യത്തിന്റെ എണ്ണവും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളും ജപ്പാൻ വർധിപ്പിച്ചിതായാണ് റിപ്പോർട്ട്. ചൈനയുടെ പ്രകോപനം കണക്കിലെടുത്ത് ജൂൺ അവസാനത്തോടെ പാട്രിയോട് പിഎസി 3 എംഎസ്ഇ പ്രതിരോധ മിസൈൽ സംവിധാനം നാലു സൈനിക താവളങ്ങളിലായി വിന്യസിക്കുമെന്ന് ജപ്പാൻ അറിയിച്ചു. ഏത് ഹിറ്റ്–ടു–കിൽ മിസൈലുകളെയും പ്രതിരോധിക്കാൻ ശക്തിയുള്ളവയാണ് പിഎസി 3 എംഎസ്ഇ എന്നാണ് യുഎസ്, ജപ്പാൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

നിലവിൽ ജപ്പാനിൽ വിന്യസിച്ചിരിക്കുന്ന പാട്രിയോട് പിഎസി 3 മിസൈലുകൾക്ക് 70 കിലോമീറ്റർ വരെ പ്രഹരശേഷിയാണ് ഉള്ളത്. ഇത് കൂടുതൽ നൂതനമാക്കി 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പാകത്തിനാണ് പിഎസി 3എംഎസ്ഇ രൂപകൽപന ചെയ്തിരിക്കുന്നത്. നവീകരിച്ച പി‌എസി 3 എം‌എസ്‌ഇ അതിന്റെ ഫയർ‌പവർ വർധിപ്പിക്കുന്നതിനൊപ്പം ഉയരവും പ്രകടനവും മെച്ചപ്പെടുത്തി.

Top