ചൈനയുടെ ‘മൂക്കിന് ‘ മുകളില്‍ ഇന്ത്യയുടെ വ്യോമതാവളം; സുഖോയ് പറന്നിറങ്ങി.ലോക രാഷ്ട്രങ്ങള്‍… ഞെട്ടി

വാഷിംങ്ങ്ടണ്‍: ലോകരാഷ്ട്രങ്ങൾ ഞെട്ടിത്തരിച്ച് !..ചൈനക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ സമുദ്രനിരപ്പിന് 11,000 അടി മുകളില്‍ ഇന്ത്യ വ്യോമതാവളം തുറന്നതില്‍ അത്ഭുതപ്പെട്ട് ലോകരാഷ്ട്രങ്ങള്‍.ഇന്ത്യൻ പ്രതിരോധ മേഖലയുടെ ശക്തി ഉയർത്തികാണിക്കുന്നതാണ് ചൈനീസ് അതിർത്തിയിലെ പുതിയ എയർസ്ട്രിപ്പ്. അരുണാചല്‍ പ്രദേശില്‍ ചൈനയുടെ അതിര്‍ത്തിക്കു സമീപമാണ് ഇന്ത്യ വ്യോമതാവളം തുറന്നത്. പാസിഗഢ് അഡ്വാൻസ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടില്‍ സുഖോയ് 30 എംകെഐ വിമാനങ്ങള്‍ക്ക് പോലും എപ്പോഴും പന്നിറങ്ങാം. ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർസ്ട്രിപ്പ് തുറന്നത്.

നിരവധി തവണ ചൈനീസ് പട്ടാളം അരുണാചലില്‍ അതിര്‍ത്തി ലംഘിക്കുകയും പാക്കിസ്ഥാനുമായി സൈനീക ബന്ധം ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ കരുതല്‍ നടപടി.തന്ത്രപ്രധാന മേഖലയിലുള്ള ഈ വ്യോമതാവളം ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് വെറും 100 കിലോമീറ്റര്‍ മാത്രം അകലെയാണ്. മിന്നല്‍ വേഗത്തില്‍ ചൈനയില്‍ ആക്രമണം നടത്താനും പ്രതിരോധിക്കാനും ഇതുവഴി ഇന്ത്യക്ക് എളുപ്പത്തില്‍ കഴിയും.സൈന്യത്തിനും അര്‍ദ്ധസൈനീക വിഭാഗങ്ങള്‍ക്കും പുറമെ സംസ്ഥാന സര്‍ക്കാരിനും അടിയന്തര ഘട്ടങ്ങളില്‍ വ്യോമതാവളം ഉപയോഗപ്പെടുത്താന്‍ കഴിയും.

ഇന്ത്യയുടെ ഈ തീരുമാനം ചൈനയെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു. അയൽ രാജ്യത്തിന്റെ അതിർത്തി കടന്നുള്ള നീക്കങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കേന്ദ്രം. പുതിയ എയര്‍സ്ട്രിപ്പ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ എല്ലാ പോർ വിമാനങ്ങള്‍ക്കും ഹെലിക്കോപ്ടറുകള്‍ക്കും ഇവിടെ പറന്നിറങ്ങാൻ കഴിയും. വിമാനങ്ങൾക്കു ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കുന്ന ചെറിയ കേന്ദ്രങ്ങളാണ് എഎൽജികൾ. വിമാനത്താവളങ്ങളില്ലാത്ത സ്ഥലങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന ദിവസമാണിതെന്നാണ് വ്യോമ താവളം സമര്‍പ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് 1911ല്‍ നിര്‍മിച്ച ഷെയ്ഗട്ട് അരുണാചല്‍ പ്രദേശിലെ ഏറ്റവും പഴയ നഗരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് നഗരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് ഈ നഗരം. അടുത്തിടെ രണ്ടുതവണ ചൈനീസ് സേന അരുണാചലില്‍ അതിര്‍ത്തി ലംഘിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ പുതിയ എയർസ്ട്രിപ്പിന് പ്രാധാന്യമേറെയാണ്. എന്നാൽ ഈ വ്യോമതാവളം ഏതെങ്കിലും രാജ്യത്തെ വെല്ലുവിളിക്കാനല്ലെന്നും അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാനാണെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

INDI VOMA
ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ സുഖോയ് 30 എംകെഐ പുതുതായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടില്‍ പറന്നിറങ്ങുന്നതിന് സാക്ഷ്യം വഹിക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തിയിരുന്നത്.ഏതെങ്കിലും രാജ്യത്തെ വെല്ലുവിളിക്കാനല്ല ഇവിടെ വ്യോമതാവളം തുറന്നതെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും ഇതിനെ ഗൗരവമായാണ് ചൈന കാണുന്നത്.മുന്‍ സര്‍ക്കാരില്‍ നിന്നും വിഭിന്നമായി ഇന്ത്യ ആയുധശേഷി വര്‍ദ്ധിപ്പിക്കുന്നതും ചൈനയെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കയില്‍ നിന്ന് 900 കോടി രൂപ വിലവരുന്ന യുദ്ധവിമാനം വാങ്ങാനാണ് ഏറ്റവും ഒടുവിലായി പ്രതിരോധ വകുപ്പെടുത്ത തീരുമാനം.സി 130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണിത്.

അമേരിക്കക്ക് പുറമെ ജപ്പാനുമായും റഷ്യയുമായെല്ലാം ഇന്ത്യ ആയുധ ഇടപാട് വര്‍ധിപ്പിക്കുന്നതും പാക്കിസ്ഥാനെ പോലെ തന്നെ ചൈനയെയും അസ്വസ്ഥമാക്കുന്നുണ്ട്.അതേസമയം ഇപ്പോള്‍ ചൈനീസ് അതിര്‍ത്തിയില്‍ വ്യോമതാവളം തുറക്കുക വഴി ചൈനയെ ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നതെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ വിലയിരുത്തുന്നത്.തങ്ങള്‍ക്ക് ഭീഷണിയായി ഉയര്‍ന്ന് വരുന്ന ചൈനയെ ‘പ്രതിരോധിക്കാന്‍’ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം.പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ വൈറ്റ്ഹൗസ് ഇതിനായുള്ള തുടര്‍ നടപടികള്‍ ശക്തമാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘കമ്പോളങ്ങളില്‍’ പ്രധാനിയായ ഇന്ത്യയുമായി ഉടക്കിയാല്‍ അത് ചൈനയുടെ വ്യാവസായിക മേഖലക്കും തിരിച്ചടിയാവും.

അതേസമയം, ഈ എയർസ്ട്രിപ്പ് ഈ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. കിഴക്കന്‍ വ്യോമകമാന്‍ഡിനു കീഴിലാണ് എയര്‍സ്ട്രിപ്പ്. എന്നാൽ ചൈന അതിർത്തിയോടു ചേർന്നുള്ള കേന്ദ്രം ഏതെന്നു കൃത്യമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ വൈകാതെ കൂടുതൽ ടാങ്കുകൾ പ്രദേശത്ത് എത്തുമെന്നും സൂചനയുണ്ട്.ചൈന അതിർത്തിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണു പാസിഘട്ട് എഎൽജി. തന്ത്രപ്രധാന മേഖലയിലുള്ള ഈ സ്ഥലം സമുദ്രനിരപ്പിൽ നിന്ന് 11000 അടി മുകളിലാണ്. അരുണാചൽ പ്രദേശിലെ എട്ട് സ്ഥലങ്ങളിൽ എഎൽജി തയാറാക്കുന്നതിനു 1000 കോടിയുടെ പദ്ധതി 2009ലാണു കേന്ദ്രസർക്കാർ തയാറാക്കിയത്.

 

Top