ഇന്ത്യന്‍ വ്യമസേനയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചാരസുന്ദരി ചോര്‍ത്തി; ഉന്നത ഉദ്യാഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചാരസുന്ദരിയുടെ ഇടപെടല്‍. തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സുപ്രധാന വിവരങ്ങള്‍ സ്ത്രീക്ക് ചോര്‍ത്തി നല്‍കിയ വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

സേനയിലെ കേണല്‍ സ്ഥാനത്തുള്ള ഉദ്യോഗസ്ഥനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വാട്ട്സ്ആപ്പിലൂടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയത്.

അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ അംഗീകാരമില്ലാത്ത ഫോണിലൂടെ അനാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി വ്യോമസേനയുടെ അന്വേഷണ, സുരക്ഷ വിഭാഗം കണ്ടെത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Top