ലഡാക്ക് അതിർത്തിയിൽ ഇന്ത്യ – ചൈന തർക്കം :20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു; 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ലഡാക്ക് :ലഡാക്ക് അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർക്ക് ആളപായമുണ്ടായെന്ന് റിപ്പോർട്ട്. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെനന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഘർഷം മൂന്ന് മണിക്കൂറിലേറെ നീണ്ടതായും നൂറോളം സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തു. ഇന്നലെ രാത്രി ഗാല്‍വന്‍ താഴ്‍വരയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടെന്നും റിപ്പോര്‍ട്ട്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വ‌ദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികർ വീരമൃത്യുവരിച്ച വിവരം മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്.

അതേസമയം, ഇന്ത്യ അതിര്‍ത്തി കടന്ന് ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. ചൈനയുടേത് അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാനുളള ഏകപക്ഷീയ ശ്രമം. ഇതാണ് ഗാല്‍വാന്‍ താഴ്‌്വരയിലെ സംഘര്‍ഷത്തിന് കാരണം. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നു. ഇരുഭാഗത്തും ആള്‍നാശം ഉണ്ടായെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നര മാസമായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന ഗാല്‍വാന്‍ താഴ്‌വരിയില്‍ നിന്നും ഇരു സൈന്യവും പിന്മാറാനാള്ള നീക്കത്തിനിടയിലാണ് ചൈന ഇന്ത്യന്‍ സൈന്യത്തെ അക്രമിച്ചത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ വലിയ രീതിയിലുള്ള ഏറ്റുമുട്ടലായി മാറി. ഇരു സൈന്യവും വെടിയുതിര്‍ത്തിട്ടില്ലെന്നാണ് വിവരം. കല്ലേറിലാണ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബുവിനും തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വ‌ദേശിയായ സിപോയ് ഓജ എന്നിവരുടെ ജീവന്‍ നഷ്ടമായതെന്നാണ് വിവരം. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് ഇന്ത്യന്‍ കരസേന അറിയിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മൂന്ന് മുതല്‍ അഞ്ച് വരെ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സംഘര്‍ഷത്തിന് കാരണം ഇന്ത്യന്‍ സൈനികരാണെന്ന് ചൈന ആരോപിച്ചു.

ചര്‍ച്ചകളില്‍ ഉണ്ടായ ധാരണകള്‍ക്ക് വിരുദ്ധമായി അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ആരോപിച്ച ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അറിയില്ലെന്നും പറഞ്ഞു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, മൂന്ന് സൈനിക തലവന്‍മാര്‍ എന്നിവരും പങ്കെടുത്തകൂടിക്കാഴ്ചയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതിന് ശേഷം പ്രതിരോധ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിവരങ്ങള്‍ ധരിപ്പിച്ചു.

സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അടിയന്തര ചര്‍ച്ച നടത്തി.

Top