ഇന്ത്യയ്‌ക്കെതിരേ ചൈനയുടെ‘ വാട്ടര്‍ബോംബ്’ വരുണാസ്ത്രം; ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നത് നിര്‍ത്തലാക്കി

ഇന്ത്യയ്‌ക്കെതിരേ ചൈനയുടെ വരുണാസ്ത്രം; വാട്ടര്‍ബോംബ്’ ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നത് നിര്‍ത്തലാക്കി.അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനു ശേഷം ജലം, മഴ ബന്ധപ്പെട്ടുള്ള ഒരു വിവരവും ചൈന ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അവസാനമായി കഴിഞ്ഞ മേയിലാണ് ഹൈഡ്രോളജിക്കല്‍ ഡേറ്റ ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ഇത് രണ്ടു രാജ്യങ്ങള്‍ക്കും നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ കൈമാറുന്നത് ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്. ചൈനീസ് നദികളിലെ ജലത്തിന്റെ അളവും മഴലഭ്യതയുടെ കണക്കുകളും ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

അതിര്‍ത്തിയില്‍ ശീതയുദ്ധം തുടരുന്ന ചൈന ഇന്ത്യയെ ആക്രമിക്കാന്‍ പുതിയ വഴികള്‍ തേടുമെന്ന് വിവരം. ജലം ആയുധമാക്കിയാണ് ഇത്തവണ ചൈനയുടെ നീക്കമെന്നാണ് സൂചന.ഇന്ത്യ-ചൈന ബന്ധത്തിലെ പ്രധാന വിഷയമാണ് ജലം. ഈ വിഷയം തന്നെ പ്രയോഗിക്കാനാണ് ചൈനയുടെ നീക്കവും. മഴക്കാലത്ത് ഇന്ത്യയ്ക്ക് വേണ്ട ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നത് ചൈനയാണ്. ചൈനയുമായുള്ള പ്രത്യേക കരാര്‍ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളജിക്കല്‍ ഡേറ്റ കൈമാറ്റം നടക്കുന്നത്. ഇത് നിര്‍ത്തലാക്കാനാണ് ചൈന നീക്കം നടത്തുന്നത്. എന്നാല്‍ ഇന്ത്യ ഈ ഡേറ്റ എല്ലാ രാജ്യങ്ങള്‍ക്കും സൗജന്യമായാണ് നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഹൈഡ്രോളജിക്കല്‍ ഡേറ്റ ലഭിക്കാതെ വന്നതോടെ ചൈനയുടെ ഭാഗത്തുള്ള നദികളിലെ ജലത്തിന്റെ അളവ് കണക്കാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. ഇത് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രളയത്തിനു വരെ കാരണമാകും. ഇന്ത്യയ്‌ക്കെതിരെ വാട്ടര്‍ ബോംബ് തന്ത്രം പ്രയോഗിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് പരിസ്ഥിതി ഗവേഷകര്‍ തന്നെ സൂചന നല്‍കുന്നുണ്ട്. അതേസമയം, ഇന്ത്യയുടെ ഭാഗത്തേക്ക് ഒഴുകുന്ന നിരവധി നദികളില്‍ ചൈന അനധികൃതമായി ഡാമുകളും ബണ്ടുകളും നിര്‍മിച്ചിട്ടുണ്ട്. വന്‍ ഡാമുകളാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. ഈ ഡാമുകള്‍ പെട്ടെന്ന് തുറന്നു വിട്ടാല്‍ ഇന്ത്യയുടെ നിരവധി കിഴക്കന്‍ പ്രദേശങ്ങള്‍ വെള്ളത്തിലാകും. നിരവധി പേര്‍ മരിക്കും. ഒരു ആക്രമണവും നടത്താതെ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി നല്‍കാന്‍ ചൈനയ്ക്ക് സാധിക്കും. നേരത്തെയും ചൈനീസ് ഡാമുകള്‍ തുറന്നുവിട്ടു ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്.

ടിബറ്റന്‍ സമതലത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന പ്രധാന മൂന്നു നദികളിലെ ഡാമുകള്‍ ഭീഷണിയാണ്. ഈ മൂന്നു നദികളും ചൈനയുടെ നിയന്ത്രണത്തിലാണ്. 2700 കിലോമീറ്റര്‍ നീളമുള്ള ബ്രഹ്മപുത്ര നദി തന്നെയാണ് ഏറ്റവും വലിയ ഭീഷണി. അസം, അരുണാചല്‍ പ്രദേശ് പ്രദേശങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. ബ്രഹ്മപുത്രയിലെ ചൈനീസ് ഡാമുകള്‍ തുറന്നുവിട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കിഴക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണമായും വെള്ളത്തിലാകും. സത്ലജ്, ഇന്‍ഡസ് നദികളാണ് ടിബറ്റില്‍ നിന്നു വരുന്ന മറ്റു പ്രധാന നദികള്‍. ഹിമാചല്‍ പ്രദേശ്, പഞ്ചാബ് പ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് സത്ലജ്. ഇതിനെല്ലാം പുറമെ ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളില്‍ ഡാം നിര്‍മിക്കാന്‍ പാക്കിസ്ഥാനും ചൈന സഹായം നല്‍കുന്നുണ്ട്. എന്തായാലും ചൈനയുടെ പുതിയ നീക്കം ഇന്ത്യയ്ക്കു തലവേദനയാവുകയാണ്.

Top