
ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ പള്ളിയില്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത കൊവിഡ് ബാധ സ്ഥിരീകരിച്ച ആറ് പേര്‍ മരിച്ചു. 20000ല്‍ അധികം ആളുകള്‍ മതപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 13 മുതല്‍ 15 വരെ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ പ്രദേശത്തെ മര്‍ക്കസില്‍ നടന്ന മത പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത ആറ് പേര്‍ തിങ്കളാഴ്ച മരണപ്പെട്ടതായി മുഖ്യമന്ത്രി പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു.