രാജ്യത്ത് 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി.അദാനി ഗ്രൂപ്പ് 5000 ഓക്‌സിജൻ സിലിണ്ടറുകളും ക്രയോജനിക് ടാങ്കുകളും ഉടൻ രാജ്യത്തെത്തിക്കും

കൊച്ചി: ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ രാജ്യത്ത് 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. ‘കഴിയുന്നത്ര വേഗത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ തലത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം കുറക്കാന്‍ ഇത് സാധിക്കും.’ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു. പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പിഎം-കെയര്‍സ് ഫണ്ട് ഈ വര്‍ഷം ആദ്യം 201.58 കോടി രൂപ അനുവദിച്ചിരുന്നു.

കടുത്ത ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് പല ആശുപത്രികളിലും പുതുതായി രോഗികളെ പേരവേശിപ്പിക്കുന്നില്ല. അതിനിടെ യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഓക്‌സിജനന്‍ സിലണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള ശ്രമം നടക്കുന്നതിനിടെ പിടിക്കപ്പെടുകയുണ്ടായി. ഗാസിയാബാദിലെ നന്ദി ഗ്രാമില്‍ നിന്നും നൂറിലധികം ഓക്സിജന്‍ സിലിണ്ടറുകളാണ് പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതെന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞദിവസം ദില്ലിയിലെ ഒരു വീട്ടില്‍ നിന്നും 48 ഓക്സിജന്‍ സിലിണ്ടറുകള്‍ പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. 32 വലിയ ഓക്സിജന്‍ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം രാജ്യത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണയുമായി അദാനി ഗ്രൂപ്പ്. രാജ്യത്തെ ആശുപത്രികളിൽ ആവശ്യമായ ഓക്‌സിജൻ സിലിണ്ടറുകളും ക്രയോജനിക് ടാങ്കുകളും വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാനാണ് നീക്കം. സൗദി അറേബ്യയിൽ നിന്നുമാണ് മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇക്കാര്യം അറിയിച്ചത്.

5000 ഓക്‌സിജൻ സിലിണ്ടറുകളും ക്രയോജനിക് ടാങ്കുകളുമാണ് അടുത്ത ദിവസങ്ങളിലായി രാജ്യത്തെത്തിക്കുക. ഇതിന്റെ ഭാഗമായി 80 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ നിറച്ച നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളുടെ ആദ്യ ഷിപ്പ്‌മെന്റ് സൗദി അറേബ്യയിലെ ദമാമിൽ നിന്നും പുറപ്പെട്ടുകഴിഞ്ഞു. ഉടൻ തന്നെ അവ ഗുജറാത്തിലെത്തും. ഇനി സൗദിയിലെ ലിൻഡെയിൽ നിന്നും 5000 മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകളും ഇന്ത്യയിലെത്തിക്കാനാണ് നീക്കം.

ഇത് കൂടാതെ എല്ലാ ദിവസവും മെഡിക്കൽ ഓക്‌സിജൻ നിറച്ച 1500 ഓക്‌സിജൻ സിലിണ്ടറുകൾ ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതായും ഗൗതം അദാനി ട്വിറ്ററിൽ കുറിച്ചു. കൊറോണ പ്രതിരോധത്തിന് പിന്തുണയുമായി ടാറ്റാ ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി ലിമിറ്റഡ് എന്നീ കോർപ്പറേറ്റ് കമ്പനികളും മുന്നോട്ട് വന്നിരുന്നു.

Top