1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ; 8.69 കോടി കർഷകർക്ക് ഏപ്രിൽ ആദ്യവാരം 2000 രൂപ.പാവങ്ങൾക്ക് സൗജന്യമായി അഞ്ച് കിലോ ധാന്യം, കൂടാതെ നിരവധി പദ്ധതികൾ

ന്യൂഡൽഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പാവപ്പെട്ടവരെ സഹായിക്കാൻ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം നേരിട്ടെത്തിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ. കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിധവകൾ, ഭിന്നശേഷിക്കാർ, ഉജ്ജ്വല യോജന, ജൻധൻ യോജന അക്കൗണ്ടുള്ള വനിതകൾ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് കീഴിൽ വരുന്ന സ്ത്രീകൾ, നിർമാണ തൊഴിലാളികൾ എന്നിവർക്കാണ് ബാങ്ക് അക്കൗണ്ട് വഴി സഹായം എത്തിക്കുക. പ്രധാനമന്ത്രി കിസാൻ യോജനക്ക് കീഴിൽവരുന്ന 8.69 കോടി കർഷകർക്ക് ഏപ്രിൽ ആദ്യവാരം 2000 രൂപ നൽകും. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി 182 രൂപയിൽ നിന്ന് 202 രൂപയായി ഉയർത്തി. വയോധികർ, വിധവകൾ, പാവപ്പെട്ടവർ എന്നിവർക്ക് അടുത്ത മൂന്നു മാസത്തേക്ക് ആയിരം രൂപ നൽകും.

കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരണം 15 ആയി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 8.69 കോടി കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നൽകും. ഏപ്രിൽ ആദ്യ വാരം തന്നെ ഇതു ലഭ്യമാകും. തൊഴിലുറപ്പ് കൂലി വർധിപ്പിച്ചു. നിലവിലെ 181 രൂപ 202രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്.വിധവകൾക്ക് ആയിരം രൂപ നൽകും.
 ജൻധൻ അക്കൗണ്ടുള്ള വനിതകൾക്ക് മൂന്നുമാസം 500 രൂപ വീതം നൽകും.
എട്ടുകോടി പാവപ്പെട്ട കുടുംബങ്ങൾക്കു സൗജന്യമായി എൽ.പി.ജി(ഗ്യാസ് ) സിലിണ്ടർ അനുവദിക്കും.
ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സർക്കാർ അടയ്ക്കും. ആകെ നൂറ് തൊഴിലാളികൾ വരെയുള്ളതും ഇതിൽ 90 ശതമാനം പേർക്കും പതിനയ്യായിരം രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന കമ്പനികൾക്ക് മാത്രമാണ് ആനുകൂല്യം.
ഇപിഎഫ് നിക്ഷേപത്തിൽനിന്ന് 75 ശതമാനം മുൻകൂർ പിൻവലിക്കാൻ അനുമതി

Top