ഇന്ത്യയില്‍ മൂന്നാമത്തെ മരണം മുംബൈയില്‍: കൊറോണ ബാധിതന്‍ മരിച്ചു, രണ്ട് പേര്‍ക്ക് കൂടി കൊറോണ, രാജ്യം ജാഗ്രതയോടെ

ഇന്ത്യയില്‍ കൊറോണ ബാധിച്ച് മൂന്നാമത്തെ മരണം. മുബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62കാരനാണ് മരിച്ചത്. ഇയാള്‍ ദുബായില്‍ പോയി വന്നയാളായിരുന്നു. ഇന്ത്യയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ്. 76 കാരനാണ് മരിച്ചത്. രണ്ടാമത്തെ മരണം ഡല്‍ഹിയിലായിരുന്നു. 69കാരിയാണ് മരിച്ചത്. ഇവരുടെ മകന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, യുപിയിലെ നോയിഡയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഗൗതം ബുദ്ധനഗറിലാണ് കൊറോണ സ്ഥിരീകരണം. ഇവര്‍ രണ്ടുപേരും ഫ്രാന്‍സ് സന്ദര്‍ശിച്ചവരാണ്.

മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്.39 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നിരീക്ഷണത്തിലാണ്.

അതേസമയം, കല്‍ബുര്‍ഗിയില്‍ നിന്ന് നാട്ടിലേക്കെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്ന് പത്തനംതിട്ട കലക്ടര്‍ നൂഹ് വ്യക്തമാക്കി. രാജ്യത്ത് കൊറണ സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി. ഓരോ ദിവസവും കൊറോണ ബാധിതരുടെ എണ്ണം കൂടി കൂടി വരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

Top