ഇന്ത്യയുടെ പോര്‍വിമാനങ്ങളെ ഭയന്ന് ചൈനയും പാക്കിസ്ഥാനും !.റഫാല്‍ യുദ്ധവിമാനങ്ങള്‍ കരുത്തന്‍മാര്‍

 

ന്യൂഡല്‍ഹി : ഉറിയിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാനില്‍ കടന്ന് കയറി ആക്രമിച്ച ഇന്ത്യ ഏത് തിരിച്ചടിയേയും പ്രതിരോധിക്കാനും ശക്തമാണ്. ഇന്ത്യയെ നേരിടാനുള്ള ശക്തി പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ഇല്ലെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. പാക്കിസ്ഥാന്‍ വ്യോമസേനയിലെ മിക്ക പോര്‍വിമാനങ്ങളും വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. അടുത്തിടെ നടന്ന പരീക്ഷണ പറക്കലുകളില്‍ മിക്കതും പരാജയമായിരുന്നു. ഇതിനിടെ ചൈന നിര്‍മിച്ചു നല്‍കിയ വിമാനങ്ങള്‍ തകര്‍ന്നു വീണതും പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ട്.
പാക്കിസ്ഥാന്‍ വ്യോമസേനയിലെ എയര്‍ ചീഫ് മാര്‍ഷല്‍ സുഹൈല്‍ അമാന്‍ പറഞ്ഞത് ഇന്ത്യയെ നേരിടാനുള്ള പോര്‍വിമാനങ്ങളില്‍ മിക്കതും സജ്ജമല്ലെന്നാണ്. അത്യാധുനിക പോര്‍വിമാനങ്ങളും മിസൈലുകളും കൈവശമുള്ള ഇന്ത്യയെ നേരിടാന്‍ പാക്കിസ്ഥാന്റെ കയ്യിലുള്ള യുദ്ധവിമാനങ്ങള്‍ക്ക് ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു.sukhoi
അതേസമയം ഇന്ത്യന്‍ അണ്വായുധ പോര്‍വിമാനത്തെ ഭയന്ന് ചൈനയും പാക്കിസ്ഥാനും!…ഇന്ത്യയുടെ പ്രതിരോധമേഖലയിലെ കുതിപ്പ് അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചൈനീസ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയില്‍ നിന്നു ഭീഷണിയുണ്ട്. ഇന്ത്യ അടുത്തിടെ വാങ്ങിയ, വാങ്ങുന്ന ആയുധങ്ങളും പോര്‍വിമാനങ്ങളും വന്‍ ഭീഷണി തന്നെയാണെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന അത്യാധുനിക റഫാല്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ തര്‍ക്കമേഖലകളില്‍ വിന്യസിച്ചേക്കുമെന്നാണ് ചൈനീസ് മാധ്യമ റിപ്പോര്‍ട്ട്.rafale-france-jpg-image-784-410

മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാവുംവിധം രൂപകല്‍പന ചെയ്ത 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കാണു കരാര്‍. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കരാറാണ് ഇതെന്നു സ്റ്റോക്ക്ഹോം രാജ്യാന്തര സമാധാന ഗവേഷണ സ്ഥാപനം (സിപ്റി) അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് ഉദ്ധരിച്ചു ചൈനയിലെ ഗ്ലോബല്‍ ടൈംസ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അയല്‍രാജ്യങ്ങളായ വിയറ്റ്നാമും ദക്ഷിണ കൊറിയയും മികച്ച ആയുധ ഇറക്കുമതിക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.pak-jet

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഏകദേശം 100 ബില്ല്യന്‍ ഡോളര്‍ വരെയാണ് ഇന്ത്യ ആയുധങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നത്. റഷ്യ, അമേരിക്ക, ഇസ്രായേല്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നുണ്ട്. ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന റഫേലിനു പുറമെ അമേരിക്കയുടെ എഫ്–16 വാങ്ങാന്‍ ഇന്ത്യയ്ക്ക് നീക്കമുണ്ടെന്നും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ റഫേല്‍ ഇടപാടില്‍ ആശങ്കയുണ്ടെന്ന് നേരത്തെ തന്നെ പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു.

This photo released on Sunday, Sept. 27, 2015 by the French Army Communications Audiovisual office (ECPAD) shows French army Rafale fighter jets flying towards Syria as part of France's Operation Chammal launched in September 2015 in support of the US-led coalition against Islamic State group. Six French jet fighters targeted and destroyed an Islamic State training camp in eastern Syria in a five-hour operation on Sunday, President Francois Hollande announced, making good on a promise to go after the group that he has said is planning attacks against several countries, including France. (French Army/ECPAD via AP) THIS IMAGE MAY ONLY BE USED FOR 30 DAYS FROM TIME TRANSMISSION.

പാക്കിസ്ഥാന്റെ 62 ശതമാനം യുദ്ധവിമാനങ്ങളും യുദ്ധത്തിനിറങ്ങാന്‍ സജ്ജമല്ല. പരീക്ഷണ പറക്കല്‍ പോലെയല്ല യുദ്ധമെന്നും പൂര്‍ണസജ്ജമാകാതെ വിമാനങ്ങള്‍ രംഗത്തിറക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ വ്യോമസേനയെ നേരിടാന്‍ പാക്കിസ്ഥാനു കൂടുതല്‍ ഫണ്ട് വേണമെന്നും സൈനിക മേധാവികള്‍ ആവശ്യപ്പെട്ടു.

സുഖോയ്, തേജസ് തുടങ്ങി അത്യാധുനിക പോര്‍വിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഇതിനു പുറമെ 36 റഫേല്‍ വാങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ പാക്കിസ്ഥാന്റെ പോര്‍വിമാനങ്ങളില്‍ മിക്കതും പഴയ ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. 30 വര്‍ഷം പഴക്കമുള്ള പോര്‍വിമാനങ്ങളില്‍ പുതിയ ടെക്നോളജി ഘടിപ്പിക്കണമെന്നാണ് പാക്ക് വ്യോമ സേന ആവശ്യപ്പെടുന്നത്.

പാക്കിസ്ഥാന്‍ കയ്യിലുള്ള ഏറ്റവും മികച്ച പോര്‍വിമാനം അമേരിക്കന്‍ നിര്‍മിത എഫ്–16 ആണ്. ഇതുതന്നെ 1982 ല്‍ വാങ്ങിയതാണ്. 74 എഫ്–16 ആണ് പാക്കിസ്ഥാന്റെ കയ്യിലുള്ളത്. ഇതില്‍ 50 പോര്‍വിമാനങ്ങളും ഇപ്പോള്‍ യുദ്ധത്തിനു സജ്ജമല്ലെന്നാണ് പാക്ക് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഇതേത്തുടര്‍ന്ന് ഈ വിമാനങ്ങള്‍ പുതുക്കാന്‍ തുര്‍ക്കിക്ക് 7.5 കോടി ഡോളറിന് കരാര്‍ നല്‍കിയിരിക്കുകയാണ്.അതേസമയം, ഇന്ത്യയുടെ കയ്യില്‍ റഷ്യന്‍ നിര്‍മിത 272 സുഖോയ്–30 പോര്‍വിമാനങ്ങളുണ്ട്. ലോകത്തെ ഏറ്റവും മികച്ച പോര്‍വിമാനമാണിത്. 2004 ലാണ് സുഖോയ് ഇന്ത്യ വാങ്ങുന്നത്. ഇതിനിടെ നിരവധി പുതുക്കലുകളും നടത്തിയതാണ്. ചൈനയില്‍ നിന്ന് വാങ്ങിയ പോര്‍വിമാനങ്ങളില്‍ പാക്കിസ്ഥാനു വിശ്വാസമില്ല. ചൈനീസ് നിര്‍മിത പോര്‍വിമാനങ്ങള്‍ തകര്‍ന്നുവീഴുന്നത് പാക്കിസ്ഥാനിലെ പതിവു കാഴ്ചയാണ്

Top