ഇന്ത്യന്‍ ദൃഢപ്രതിജ്ഞ; മുട്ടുവിറച്ച് പാക്കിസ്ഥാന്‍…

പാക് അധീന കാശ്മീരിൽ ഇന്ത്യൻ ദൃഢ പ്രതിജ്ഞ. മുട്ട് വിറച്ച് പാകിസ്ഥാൻ. ഉറക്കം കെട്ട് ഐ എസ് ഐ.അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ജമ്മുകശ്മീരിനെ വിഭജിക്കാനുമുള്ള ഇന്ത്യയുടെ നിലപാടിനെ തടയിടാന്‍ യുഎന്‍രക്ഷാസമിതിയില്‍ പാകിസ്ഥാനും ചൈനയും നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ പരിഹസിച്ച് ശിവസേന മുഖപത്രം.

പാകിസ്ഥാന്‍ പോലുള്ള രാജ്യത്തിന്റെ വാക്കു പിന്താങ്ങി ചൈന യുഎന്‍ വേദിയില്‍ ലജ്ജിക്കേണ്ടി വന്നു. പാകിസ്ഥാന്റെ പൊള്ളയായ ഭീഷണിയില്‍ ഇന്ത്യ ഭയക്കില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌ന വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കശ്മീര്‍ വിഷയം ലോകത്തിനു മുന്നില്‍ ഉയര്‍ത്തി കാണിക്കുന്നതിന് മുമ്പ് സ്വന്തം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ദാരിദ്ര്യം, അരാജകത്വം, മോശം സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ചാണ് ഇമ്രാന്‍ ഖാന്‍ ആശങ്കപ്പെടേണ്ടതെന്ന് സാമ്‌ന നിര്‍ദേശിച്ചു.ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്താനായി പാകിസ്ഥാന്‍ എല്ലാ പ്രധാന ലോകശക്തികളെയും സമീപിച്ചിരുന്നു. പക്ഷെ ആ നീക്കവും പാകിസ്ഥാനു പാളിപോയെന്നും സാമ്‌ന പരിഹസിച്ചു.

Top