തിരുത്തപ്പെടുന്ന തെറ്റുകള്‍!..ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അഭിനന്ദനാകരം – ടിപി സെന്‍കുമാര്‍.

തിരുവനന്തപുരം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത് വന്നു . 1948 മുതല്‍ നടപ്പില്‍ വരേണ്ടിയിരുന്ന നടപടികളാണ് 78 വര്‍ഷം വൈകി ജമ്മു കശ്മീരിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായത് എന്ന് സെന്‍കുമാര്‍ പറഞ്ഞു. ഇനി എല്ലാ തീവ്രവാദവും ചാരമായി അണയുമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുത്തപ്പെടുന്ന തെറ്റുകള്‍!

1948 മുതല്‍ നടപ്പില്‍ വരേണ്ടിയിരുന്ന നടപടികളാണ് 78 വര്‍ഷങ്ങള്‍ വൈകി ജമ്മു കാശ്മീര്‍ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായത്. ഭരണഘടനക്കു മുകളിലൂടെ ഉണ്ടാക്കിയ 35 A,370 എന്നീ രണ്ടു വകുപ്പുകള്‍ ഇന്ന് നിര്‍ത്തലാക്കുന്നു. ഈ രണ്ടു വകുപ്പുകള്‍ മൂലം എത്ര ഭാരതീയ യുവതയാണ് ജീവന്‍ ത്യജിക്കേണ്ടി വന്നത്.എത്ര സമ്പത്താണ് ഇന്ത്യയിലെ പാവങ്ങള്‍ക്ക് ലഭിക്കേണ്ടത് ,കൊള്ളയടിക്കപ്പെട്ടത്. ശരിക്കും ഇന്നാണ് ഇന്ത്യ ഒരൊറ്റ ഇന്‍ഡ്യ ആയതു.
പറഞ്ഞാല്‍ ചെയ്യുന്ന പാര്‍ട്ടി എന്നു ബിജെപിക്കു തീര്‍ച്ചയായും അഭിമാനിക്കാം.ഇനി എല്ലാ തീവ്രവാദങ്ങളും ചാരമായി അണയും.
ഇന്ത്യയെ ഒന്നാക്കി മാറ്റിയ നടപടി എടുത്ത മോഡിജിക്കും,അമിത്ഷാ ജിക്കും, ബിജെപി സര്‍ക്കാരിനും ഈ ദിനത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ,രക്തം നല്‍കിയ ,എല്ലാവര്‍ക്കും വേണ്ടി എല്ലാ ഇന്ത്യന്‍ പൗരമാര്‍ക്കും വേണ്ടി അഭിനന്ദിക്കുന്നു.സുബ്രമണ്യന്‍ സ്വാമിക്കും അഭിനന്ദനങ്ങള്‍

ഭരതമാതാ കി ജയ്.

Top