മോദി കൊടുത്തത് മൂന്ന് പ്രഹരം, 370 റദ്ദാക്കി, കശ്മീർ വിഭജിച്ചു, ഇനി കേന്ദ്ര ഭരണത്തിൻ കീഴിൽ.ഭാരതത്തിന് ‌ ഇത് ചരിത്ര നിമിഷം

ന്യുഡൽഹി:കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ . ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഉണ്ടാകുന്ന എല്ലാ തീരുമാനങ്ങളും ഭേദഗതികളും ഇനി കശ്മീരിനും ബാധകമാകും.
കശ്മീരിനെ മുഖ്യധാരയിൽ പെടാതെ മാറ്റി നിർത്തുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുക എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതു മുതൽ കശ്മീരിന്റെ കാര്യത്തിൽ തീരുമാനം വരുമെന്ന് ഉറപ്പായിരുന്നു. നിരവധി സുരക്ഷ തീരുമാനങ്ങളെടുത്ത് കശ്മീരിൽ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തിയാണ് അമിത് ഷാ രാജ്യസഭയിൽ പ്രമേയം അവതരിപ്പിച്ചത്.


മറ്റേതൊരു സംസ്ഥാനത്തെയും പോലെ കശ്മീർ ഭാരതത്തിന്റെ ഭാഗമായിരിക്കുകയാണ്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച സർക്കാർ ജമ്മു-കശ്മീർ , ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിനുള്ള ബിൽ ഇരു സഭകളും അംഗീകരിക്കുന്നതോടെ നിയമമാകും.
ഒറ്റ അടി പ്രതീക്ഷിച്ചവർക്ക് മോദി കൊടുത്തത് മൂന്ന് പ്രഹരം, 370 റദ്ദാക്കി, കശ്മീർ വിഭജിച്ചു, ഇനി കേന്ദ്ര ഭരണത്തിൻ കീഴിൽ, ഇനി വരാൻ പോകുന്നത് ശരിക്കുള്ള കളി, ഒരു രാജ്യം ഒരൊറ്റ നിയമം, ഒരു ജനത

രാജ്യ സുരക്ഷയില്‍ അതി നിര്‍ണായക പ്രഖ്യാപനവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട പ്രത്യേക വിജ്ഞാപനവും അമിത് ഷാ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. കശ്മീരിനു മാത്രമുള്ള 370ാം വകുപ്പ് അസാധുവാക്കിയെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഇതിനു രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും അമിത് ഷാ.

ഒരു രാഷ്ട്രത്തിൽ രണ്ടു ഭരണഘടനയും രണ്ടു പ്രധാനമന്ത്രിയും രണ്ടു ദേശീയ ചിഹ്നവും ഉണ്ടാകാൻ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി പ്രക്ഷോഭം നയിച്ച സ്വാതന്ത്ര്യ സമര സേനാനിയും ഭാരതത്തിലെ ആദ്യത്തെ വ്യവസായ മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖർജി കശ്മീരിലെ ജയിലിൽ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടത് കശ്മീർ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു. ഭീകരവാദം ശക്തമായ 90 കളിൽ നിരവധി ഹിന്ദു കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തി ലക്ഷക്കണക്കിന് പണ്ഡിറ്റുകളെ ഓടിച്ചത് വിഷയം സങ്കീർണമാക്കി.

പാക് പിന്തുണയോടെ ഭീകരവാദ പ്രവർത്തനങ്ങൾ സജീവമായതോടെ ഏറ്റവും കൂടുതൽ സൈനിക സാന്നിദ്ധ്യമുള്ള സംസ്ഥാനമായി മാറി കശ്മീർ. മതത്തിൽ അധിഷ്ഠിതമായ സംസ്ഥാനമായി കശ്മീരിനെ മാറ്റുക എന്നതായിരുന്നു ഭീകരവാദികളുടെ ലക്ഷ്യം. പാകിസ്ഥാന്റെ ഹവാല പണവും ആയുധങ്ങളും ഐഎസ്‌ഐയുടെ പിന്തുണയും കശ്മീരിനെ കുരുതിക്കളമാക്കി. സാധാരണക്കാരും സൈനികരും ഭീകരരുമുൾപ്പെടെ നിരവധി ജീവനുകൾ നഷ്ടമായി.

Top