പൃഥ്വി-2 ആണവായുധ മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ബാലസോർ∙ ഇന്ത്യ തദ്ദേശീയമായി നിർമിച്ച അണ്വായുധവാഹക ശേഷിയുള്ള ഭൂതല മിസൈൽ പൃഥ്വി–2 വിജയകരമായി വീണ്ടും പരീക്ഷിച്ചു.

ആണവായുധ പ്രയോഗത്തിന് ശേഷിയുള്ള പൃഥ്വി2 ഒഡീഷയിലാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാന്ദിപുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച് രാവിലെ 9.50ഓടെയാണ് വിക്ഷേപണം. ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈലിന് 350 കിലോമീറ്റര്‍ ദൂരെവരെ പ്രഹരശേഷിയുണ്ട്. പരീക്ഷണം സമ്പൂര്‍ണ വിജയകരമായിരുന്നെന്ന് സൈനിക വക്താവ് പറഞ്ഞു.

500 മുതല്‍ 1000 കിലോ ഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് പൃഥ്വി2ല്‍ ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എന്‍ജിനുകളാണുള്ളത്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിക്കുന്നത്.

Top