തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം… ഇനി സംയമനം പാലിക്കേണ്ടതില്ല … ഇന്ത്യ നിശ്ചയിച്ച സമയത്ത്,സ്ഥലത്ത് തിരിച്ചടിക്കുമെന്ന് സൈന്യം

ന്യൂഡല്‍ഹി :രാജ്യത്തെ നടുക്കിയ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ യുഎന്നില്‍ നടക്കുന്ന സമ്മേളനത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചുചേര്‍ത്ത ഉന്നത തല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.അതേസമയം ഉറി ഭീകരാക്രമണത്തിനു തക്ക സമയത്ത് മറുപടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം. നാം നിശ്ചയിച്ച സമയത്തും സ്ഥലത്തും വച്ച് ഉചിതമായ തിരിച്ചടി നല്‍കും. തിരിച്ചടിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും സൈനിക ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ ജനറല്‍ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു. ഭീകരരില്‍നിന്നും പാക്ക് നിര്‍മിത ഭക്ഷണ പാക്കയ്റ്റുകളും മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. എകെ 47 തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ ആയുധശേഖരവും കൊല്ലപ്പെട്ട ഭീകരരില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉറി സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം സൈന്യത്തിലും ഉയര്‍ന്നിരുന്നു. നിയന്ത്രിതവും ശക്തവുമായ രീതിയില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തണമെന്നാണ് സൈന്യത്തിന്റെ ആവശ്യംborder-bsf

നിയന്ത്രണരേഖയില്‍ 17 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. സൈന്യം ഈ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി. രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് നുഴഞ്ഞുകയറ്റശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്. ഈ വര്‍ഷം സൈന്യം നടത്തിയ വിവിധ ഓപ്പറേഷനുകളിലായി 110 ഭീകരര്‍ കൊല്ലപ്പെട്ടു. ഇതില്‍ 31 പേര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമത്തിനിടെ കൊല്ലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക് അധീനകശ്മീരിലെ ഭീകരക്യാംപുകള്‍ ആക്രമിച്ചേക്കും. പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരെ കാണുന്നു. ഇനി സംയമനം പാലിക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗം ചേര്‍ന്നു.അതിനിടെ മൂന്നു സൈനികര്‍ കൂടി ഇന്ന് മരിച്ചെന്ന അറിയിപ്പ് പ്രതിരോധസഹമന്ത്രി തിരുത്തി. മരിച്ച സൈനികരുടെ എണ്ണം 17 തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ചാവേര്‍ ഭീകരസംഘങ്ങള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന് സൈന്യം സ്ഥിരീകരിച്ചു. മൂന്നു മുതല്‍ അഞ്ച് വരെ ഭീകരര്‍ വീതമുള്ള മൂന്ന് ചാവേര്‍ സംഘങ്ങളില്‍ ഒരുസംഘമാണ് ഉറിയില്‍ ആക്രമണം നടത്തിയത്. ഒരു സംഘം പൂഞ്ചിലേക്ക് കടന്നിട്ടുണ്ടെന്നും മൂന്നാമത്തെ സംഘം എവിടെയെത്തിയെന്ന് കണ്ടെത്താനായിട്ടില്ലെന്നും സൈന്യം സ്ഥിരീകരിക്കുന്നു.

 

പഠാന്‍കോട്ട്, ഉറി മാതൃകയില്‍ ആക്രമണം നടത്താന്‍ പരിശീലനം നേടിയ ഭീകരരാണ് കടന്നിട്ടുള്ളത്. തുടര്‍ന്ന് പൂഞ്ചിലും കശ്മീരിലെ തന്ത്രപ്രധാന സ്ഥലങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയ ഇരുന്നൂറിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ നിഗമനം.അതിനിടെ, ഇനി സംയമനം പാലിക്കേണ്ടെന്നാണ് മന്ത്രിമാരും ബി.ജെ.പി ദേശീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്. ഭീകരര്‍ക്കായി പാക്കിസ്ഥാന്‍ നേരിട്ട് ഇടപെടുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ ആരോപണത്തോട് പാക്കിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കേന്ദ്രആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്്‌റിഷി ഇന്ന് കശ്മീരിലെത്തും. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗും നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തും

Top