ഗ്രീൻഫീൽഡിൽ ഇന്ത്യ രാജാക്കൻമാർ..ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി

തിരുവനന്തപുരം:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തിലെ കന്നിയങ്കത്തില്‍ ന്യൂസിലന്‍ഡിനെ ആറു റണ്‍സിനു തോല്‍പിച്ച്‌ ഇന്ത്യ ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി. എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെടുത്തപ്പോൾ, ന്യൂസീലൻഡിന്റെ മറുപടി ആറു വിക്കറ്റ് നഷ്ടത്തിൽ 61 റൺസിൽ ഒതുങ്ങി. ഇതോടെ പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ, ഗ്രീൻഫീൽഡിൽ വിരുന്നെത്തിയ ആദ്യ രാജ്യാന്തര മൽസരത്തിലെ വിജയികളുമായി. ന്യൂസീലൻഡിനെതിരെ ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമാണിത്.

രസംകൊല്ലിയായി എത്തിയ മഴയ്‌ക്കുപോലും ആരാധകരുടെ ആവേശത്തെയും ടീം ഇന്ത്യയുടെ പോരാട്ടവീര്യത്തെയും തോല്‍പിക്കാനായില്ല. മഴമൂലം രണ്ടു മണിക്കൂറോളം വൈകിയതോടെ എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ നേടിയത്‌ 67 റണ്‍സ്‌.
മാര്‍ട്ടിന്‍ ഗുപ്‌ടിലും കോളിന്‍ മണ്‍റോയുമെല്ലാം അടങ്ങുന്ന കിവീസ്‌ നിരയ്‌ക്ക് രുചിക്കാന്‍ പോലും ഈ സ്‌കോര്‍ ഉണ്ടാകില്ലെന്ന്‌ അടക്കം പറഞ്ഞ ഗാലറിയെ ആവേശത്തിരയിലാറാടിച്ചു മിന്നുന്ന ബൗളിങ്ങിലൂടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ആറു വിക്കറ്റിന്‌ 61 റണ്‍സ്‌ എടുക്കാനേ കിവീസിനായുള്ളു. ഒമ്പതു പന്തില്‍ നിന്ന്‌ 11 റണ്‍സ്‌ നേടിയ ഗ്ലെന്‍ ഫിലിപ്‌സിനു മാത്രമാണ്‌ കിവീസ്‌ നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്‌.FB_IMG_1510076493056 ഗുപ്‌ടിലിനെ(1) ക്ലീന്‍ ബൗള്‍ഡാക്കി ഭുവനേശ്വര്‍ കുമാറാണ്‌ ഇന്ത്യന്‍ പടയോട്ടത്തിന്‌ തുടക്കമിട്ടത്‌. തൊട്ടുപിന്നാലെ കഴിഞ്ഞ മത്സരത്തിലെ ഹീറോ മണ്‍റോയെ ജസ്‌പ്രീത്‌ ബുംറയുടെ പന്തില്‍ പറന്നുപിടിച്ച്‌ രോഹിത്‌ ശര്‍മ ഇരട്ടപ്രഹരമേല്‍പ്പിച്ചു.ഇതില്‍ നിന്നു കരകയറാന്‍ പിന്നീട്‌ കിവികള്‍ക്കായില്ല. 10 പന്തില്‍ എട്ടു റണ്‍സ്‌ എടുത്ത നായകന്‍ കെയ്‌ന്‍ വില്യംസണ്‍ പാണ്ഡ്യയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായതോടെ കിവി പ്രതീക്ഷകള്‍ പൊലിഞ്ഞു. തുടര്‍ന്നു വന്നവരെല്ലാം ക്രീസ്‌ സന്ദര്‍ശിച്ചു മടങ്ങിയതോടെ ഗ്രീന്‍ഫീല്‍ഡിന്റെ നടുമുറ്റത്ത്‌ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി കിരീടമുയര്‍ത്തി. ഇന്ത്യക്കു വേണ്ടി ബൂംറ രണ്ടു വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും കുല്‍ദീപ്‌ യാദവും ഓരോ വിക്കറ്റ്‌ വീതം സ്വന്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിറഞ്ഞു കവിഞ്ഞ ഗാലറി, നിലയ്‌ക്കാത്ത ആരവം. എന്നിട്ടും ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ കാലിടറി. ഇന്ത്യന്‍ ബാറ്റിങ്‌ മഴയില്‍ കുതിര്‍ന്നപ്പോള്‍ ബാറ്റിങ്‌ വെടിക്കെട്ട്‌ പ്രതീക്ഷിച്ചെത്തിയ കാണികള്‍ അല്‍പം നിരാശപ്പെട്ടു.രാത്രി ഏഴിന്‌ ആരംഭിക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെത്തുടര്‍ന്ന്‌ ഒമ്പതരയ്‌ക്കാണ്‌ ആരംഭിച്ചത്‌. ഓവര്‍ പുനഃക്രമീകരിച്ച്‌ തുടങ്ങിയ മത്സരം ടോസ്‌ നേടി ബൗളിങ്‌ തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ്‌ നായകന്‍ കെയ്‌ന്‍ വില്യംസണിന്റെ തന്ത്രങ്ങള്‍ക്കനുസരിച്ചാണ്‌ നീങ്ങിയത്‌. വെടിക്കെട്ട്‌ ഓപ്പണര്‍മാരായ രോഹിത്‌ ശര്‍മയെയും ശിഖര്‍ ധവാനെയും തുടക്കത്തിലെ മടക്കിയ ന്യൂസിലന്‍ഡ്‌ കുറ്റന്‍ സ്‌കോര്‍ എന്ന ഇന്ത്യന്‍ ലക്ഷ്യം തടഞ്ഞു. കളിയുടെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി നേടി തുടങ്ങിയ ധവാനും രോഹിതും അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെ ശരവേഗത്തിലുള്ള സ്‌കോറിങ്‌ ഇന്ത്യക്ക്‌ അപ്രാപ്യമായി. മൂന്നാം ഓവറില്‍ ടിം സൗത്തിയാണ്‌ തുടര്‍ച്ചയായ പന്തുകളില്‍ ഇന്ത്യക്ക്‌ ഇരട്ടപ്രഹരമേല്‍പ്പിച്ചത്‌. ആറു പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയോടെ ആറു റണ്‍സ്‌ നേടിയ ധവാനെ സൗത്തിയുടെ ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ മിഡ്‌ഓഫില്‍ സാന്റ്‌നര്‍ പിടികൂടി. തൊട്ടടുത്ത പന്തില്‍ സൗത്തിയെ പുള്‍ ചെയ്‌ത രോഹിതിനു പിഴച്ചു. ഡീപ്‌ സ്‌ക്വയര്‍ ലെഗില്‍ സാന്റ്‌നര്‍ക്കു വീണ്ടും ക്യാച്ച്‌. ഇന്ത്യ രണ്ടിന്‌ 15.INDIA WON CRICKET KERALA
അടുത്ത ഊഴം നായകന്‍ വിരാട്‌ കോഹ്ലിയുടേതായിരുന്നു. തുടര്‍ച്ചയായ പന്തുകളില്‍ ബൗണ്ടറിയും ഗ്രീന്‍ഫീല്‍ഡിലെ ആദ്യ സിക്‌സറും നേടി ആരാധകരെ ത്രസിപ്പിച്ച കോഹ്ലി മികച്ച ഫോമിലാണെന്ന തോന്നിപ്പിച്ച ശേഷം സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്താകുകയായിരുന്നു.ഇഷ്‌ സോധിയുടെ പന്തില്‍ ഡീപ്‌ മിഡ്‌വിക്കറ്റില്‍ ട്രെന്റ്‌ബൗള്‍ട്ടിനു ക്യാച്ച്‌ നല്‍കുമ്പോള്‍ ആറു പന്തുകളില്‍ നിന്ന്‌ 13 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്റെ സ്‌കോര്‍. ഇന്ത്യ അപ്പോള്‍ 30ന്‌ മൂന്ന്‌.ആവേശം അവസാന പന്തിലേക്ക് നീണ്ട മൽസരത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. വിജയത്തിലേക്ക് ആറു പന്തിൽ 19 റണ്‍സ് എന്ന നിലയിൽ നിൽക്കെ ഹാർദിക് പാണ്ഡ്യ വിട്ടുകൊടുത്തത് 11 റൺസ് മാത്രം. ഗ്രാൻഡ്ഹോമിന്റെ ഒരു സിക്സ് ഉള്‍പ്പെടെയാണിത്. രണ്ട് ഓവറിൽ ഒൻപതു റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ സ്റ്റാർ ബോളർ. വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും രണ്ട് ഓവറിൽ എട്ടു റൺസ് മാത്രം വിട്ടുകൊടുത്ത യുസ്‌വേന്ദ്ര ചാഹലിന്റെ സ്പെല്ലും നിർണായകമായി. കുൽദീപ് യാദവ് ഒരോവറിൽ 10 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ രണ്ട് ഓവറിൽ 18 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മഴമാറിയതോടെയാണ് മൽസരം നടത്താൻ അംപയർമാർ തീരുമാനിച്ചത്. മൂന്നു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവിൽ തലസ്ഥാന നഗരിയിലേക്കെത്തിയ രാജ്യാന്തര ക്രിക്കറ്റ് മൽസരം ഓവറുകൾ വെട്ടിച്ചുരുക്കി നടത്തുകയായിരുന്നു. ഏഴു മണിക്കു തുടങ്ങേണ്ട മൽസരം മഴമൂലം വൈകിയ സാഹചര്യത്തിൽ എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട മഴ രാത്രി 8.30ഓടെ ശമിച്ച സാഹചര്യത്തിലാണ് മൽസരം നടക്കാൻ അരങ്ങൊരുങ്ങിയത്. ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Top