ആദ്യാവസാനം വരെ കാണികളെ ഉദ്യാഗത്തിന്റെ മുൾമുനയിൽ നിർത്തിയ ക്ലാസിക് ക്രിക്കറ്റ് കാളിക്കൊടുവിൽ ഇന്ത്യക്ക് ആധികാരിക വിജയം .ഒരു തവണ ഇന്ത്യ പരാജയപ്പെടുമോ എന്നുവരെ കരുതുന്ന പോരാട്ടമാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത് . ഇന്ന് നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാംമത്സരത്തില്‍ ഇന്ത്യക്ക് പോരാട്ട വിജയം.
220 റണ്‍സ് വിജയലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.22 പന്തിൽ നിന്ന് 41 റൺസ് നേടിയ ക്ലാസെനും 17 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 54 റൺസ് നേടിയ ജാൻസെനും ദക്ഷിണാഫ്രിക്കയുടെ കരുത്ത് തെളിയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 219 റണ്‍സ് എടുത്തത്. 56 പന്തുകളില്‍ 107 റണ്‍സെടുത്തു തിലക് വര്‍മ പുറത്താകാതെനിന്നു. 25 പന്തില്‍ 50 റണ്‍സ് എടുത്ത് അഭിഷേക് ശര്‍മ തിലകിന് മികച്ച പിന്തുണ നല്‍കി. ആദ്യമത്സരത്തില്‍ 61 റണ്‍സിന്റെ ആധികാരികജയത്തോടെ മേല്‍ക്കൈനേടിയ ഇന്ത്യ രണ്ടാംമത്സരത്തില്‍ മൂന്നുവിക്കറ്റിന് തോറ്റതോടെ പരമ്പര തുല്യശക്തികളുടെ പോരാട്ടമായിമാറിക്കഴിഞ്ഞിരുന്നു.