അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ; ഊഷ്മളവരവേൽപ് നൽകി രാജ്യം.മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവിൽ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി

വാഗാ :പാകിസ്താന്‍ കസ്റ്റഡിയിലായിരുന്ന വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവിലാണ് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്. വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്.
ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂർത്തിയായി.അൽപസമയം മുമ്പ് അഭിനന്ദന്‍റെ ഒരു വീഡിയോ ഡോൺ ഉൾപ്പടെയുള്ള പാക് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.വൈകുന്നേരം 05.20ഓടെ അഭിനന്ദനെ പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയ വിവരം സ്ഥിരീകരിക്കാനായില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അഭിനന്ദനെ കൈമാറുന്ന സമയം രണ്ട് തവണ പാകിസ്താന്‍ മാറ്റുകയും ചെയ്തു. ഒടുവില്‍ രാത്രി ഒമ്പത് മണിയോ‌ടെ മണിക്കൂറുകള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ പാകിസ്താന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.

പാക് റേഞ്ചർമാരുടെ ഒപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ എത്തിയത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയിൽ ബിഎസ്എഫ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഗയില്‍ നിന്ന് അമൃത്‌സറിലെത്തിക്കുന്ന അഭിനന്ദിനെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ഇന്ത്യയും പാകിസ്താനും ഉപേക്ഷിച്ചിരുന്നു.

ഇന്ത്യന്‍ ജനത ഒരേ മനസോടെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് വന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്. രാജ്യതലസ്ഥാനത്തെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരെ അഭിനന്ദന്‍ കണ്ടേക്കും.അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് എന്നാണ് പാക് പ്രധാനമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ഇന്ത്യയുടെ ശ്രമഫലമായുണ്ടായ കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഉപാധികളില്ലാതെയാണ് അഭിനന്ദനെ പാകിസ്താന്‍ വിട്ടയക്കുന്നത്. കാണ്ഡഹാര്‍ മാതൃകയില്‍ വിലപേശലിനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.

ജനീവ കണ്‍വെന്‍ഷന്‍ മാനിച്ച് വൈമാനികനെ സുരക്ഷിതമായി വിട്ടയച്ചാലല്ലാതെ ഒരു ചര്‍ച്ചക്കും ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 26ന് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തത്.

# 9 മണിയോടെ അഭിനന്ദൻ പാക് അതിർത്തിയിലെത്തിയ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു തുടങ്ങി.

# റോയിറ്റേഴ്സ് ഉൾപ്പടെയുള്ള വാർത്താ ഏജൻസികളും ദൃശ്യങ്ങൾ നൽകിത്തുടങ്ങി.

# അഭിനന്ദനൊപ്പം പാക് റേഞ്ചർമാരും പാക് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരും.

# അഭിനന്ദനെ ഇന്ത്യയിലേക്ക് കൈമാറാൻ നടപടികൾ തുടങ്ങി.

# വ്യോമസേനയിലെയും വിദേശ, പ്രതിരോധമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദനെ നേരിട്ട് സ്വീകരിക്കാൻ എത്തി.

# എയർ വൈസ് മാർഷൽമാരായ പ്രഭാകരനും ആർജികെ കപൂറും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

# പാക് അതിർത്തിയിലെ ഗേറ്റ് കടന്ന് ഇന്ത്യൻ ഗേറ്റിലേക്ക് അഭിനന്ദൻ വർദ്ധമാൻ നടന്നടുക്കുന്നു.

# ഊഷ്മളമായ വരവേൽപ്. തോളിൽ കയ്യിട്ട് അഭിനന്ദനെ ബിഎസ്എഫ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നു.

അഭിനന്ദന്‍റെ കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ അസാധാരണമാം വണ്ണം വൈകുകയായിരുന്നു. രണ്ട് തവണ അഭിനന്ദനെ കൈമാറുന്ന സമയം പാക് സൈന്യം മാറ്റിയിരുന്നു.

Top