ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ അകപ്പെട്ട ഇന്ത്യന്‍ കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കിയുള്ള പാക് ടിവി പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്നാല്‍ എല്ലാറ്റില്‍ നിന്നും വ്യത്യസ്തമായി പാകിസ്ഥാനെ വിമര്‍ശിക്കുന്ന ഇടപെടലാണ് ബോളിവുഡ് താരം പൂനം പാണ്ഡെ കൈക്കൊണ്ടത്. തന്റെ കപ്പ് ബ്രാ ഊരി നല്‍കിയിരിക്കുകയാണ് താരം.

പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവീരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നല്‍കാമെന്നും നിങ്ങള്‍ക്കിതില്‍ ചായ കുടിക്കാമെന്നും പറയുന്നത്.

തന്റെ മൊബൈലില്‍ അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള ജാസ് ടിവിയുടെ പരസ്യം പ്ലേ ചെയ്തതിന് ശേഷമായിരുന്നു പൂനം പാണ്ഡേയുടെ മറുപടി. ”ഇന്നലെയാണ് ഞാന്‍ ഈ പരസ്യം കണ്ടത്. ഹേ പാക്കിസ്ഥാന്‍ ഒരു വാര്‍ ഹീറോയെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ല. നിങ്ങള്‍ ടീ കപ്പുകൊണ്ട് എന്തിന് തൃപ്തരാവണം. നിങ്ങള്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്… ഡീ കപ്പ് …ഡബിള്‍ ഡീകപ്പ്. നിങ്ങള്‍ക്ക് ഇതില്‍ ചായയും കുടിക്കാം”- എന്ന് പറഞ്ഞ ശേഷം പാഡ്ഡഡ് ബ്രാ ഊരി നല്‍കുകയായിരുന്നു പൂനം പാണ്ഡെ.

Top