ഭാരത് മാതാക്ക് ജയ് വിളിച്ച് അവസാന നിമിഷം വരെ ചെറുത്തുനിന്നു; ആക്രമിക്കാന്‍ വന്നവര്‍ക്ക് നേരെ കൈതോക്കുകൊണ്ട് വെടിയുതിര്‍ത്തു; രേഖകള്‍ മുഴവന്‍ വെള്ളത്തില്‍ ഒഴുക്കിയും വിഴുങ്ങിയും ഇല്ലാതാക്കി: അഭിനന്ദ് വര്‍ത്തമാന്‍ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം!!!

ഇന്ത്യയുടെ ധീര പുത്രന്‍ അഭിനന്ദ് വര്‍ത്തമാന്‍ തലയുര്‍ത്തി അഭിമാനത്തോടെ ഇന്ത്യയ്ക്ക് വേണ്ടി സധൈര്യം തോക്കിന്‍ മുനയിലും നിലകൊള്ളുമ്പോള്‍ ഒരോ ഭാരതീയനും ഈ വീര സൈനീകനെയോര്‍ത്ത് അഭിമാനം കൊള്ളുന്നു. പാകിസ്താന്‍ യുദ്ധവിമാനങ്ങളെ പിന്നാലെ ചെന്ന് ആക്രമിച്ച് ഇന്ത്യന്‍ അതിര്‍ത്തി കടത്തുമ്പോഴായിരുന്നു പാക് വെടിയേറ്റ് അഭിനന്ദിന്റെ വിമാനം തകര്‍ന്ന് വീണത്. പാരച്യൂട്ടില്‍ രക്ഷപ്പെട്ട് പാത് അതിര്‍ത്തിക്കുള്ളില്‍ എത്തിയ അഭിനന്ദിനെ പാക് സൈന്യം തടവിലാക്കുകയായിരുന്നു. ഇന്ത്യന്‍ സൈനീകന്റെ ധീരതയെ കുറിച്ച് പാക് മാധ്യമങ്ങള്‍വരെ വിശദമായി എഴുതുന്നു. അത്രയ്ക്കും ധൈര്യത്തോടെയാണ് എല്ലാ പീഡനങ്ങളും ചോദ്യം ചെയ്യലും ഈ യുവ സൈനീകന്‍ നേരിട്ടത്.

നിയന്ത്രണ രേഖയില്‍നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ പാക് അധിനിവേശ കാശ്മീരിലെ ബീമ്പര്‍ ജില്ലയിലെ ഹോറനിലാണ് ഇന്ത്യന്‍ വിമാനം തകര്‍ന്നു വീണത്. ബുധനാഴ്ച രാവിലെ എട്ടേ മുക്കാലോടെ ആകാശത്ത് വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് താന്‍ നോക്കിയതെന്നാണ് പ്രദേശ വാസിയായ റസാഖ് പറയുന്നത്. തുടര്‍ന്ന് മരുഭൂമിപോലെ കിടക്കുന്ന വരണ്ട പ്രദേശത്തിന്റെ ഒരറ്റത്ത് ഒരാള്‍ പാരച്യൂട്ടില്‍ ഇറങ്ങുന്നതാണ് കണ്ടത്. ഉടന്‍തന്നെ അദ്ദേഹം ചെറുപ്പക്കാരെ കൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടെങ്കിലും കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്കു നേരെ പാഞ്ഞടുത്ത ജനങ്ങളോട് തോക്കു ചൂണ്ടി സ്ഥലം ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നാണ് അഭിനന്ദന്‍ ആദ്യം ചോദിച്ചത് എന്നാണ് റസാക്ക് പറയുന്നത്. അപകടം മനസ്സിലാക്കിയ പാക് യുവാക്കള്‍ ഇത് ഇന്ത്യയാണെന്നാണ് പറഞ്ഞത്. എന്നാല്‍ തോക്ക് കൈവിടാതെ ഭാരത് മാത കീ ജയ് എന്ന് വിളച്ചപ്പോള്‍, യുവാക്കളും പാക്കിസ്ഥാന് ജയ് വിളിച്ചു പ്രതികരിച്ചു. അതോടെ താന്‍ എത്തിയ സ്ഥലം അദ്ദേഹത്തിന് വ്യക്തമായി. ഇരു കൂട്ടരും രാജ്യത്തിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന് പത്രം പറയുന്നു.

അപ്പോഴേക്കും ആളുകള്‍ കൂടി വരികയായിരുന്നു. ചിലര്‍ അഭിനന്ദനു നേരെ കല്ലെറിഞ്ഞു. അപ്പോള്‍ അദ്ദേഹം ആള്‍ക്കൂട്ടത്തെ നേരിടാനായി ആകാശത്തേക്ക് കൈത്തോക്ക് ഉപയോഗിച്ച് പലതവണ വെടിവെച്ചതായും റസാഖ് പറയുന്നു. അല്‍പ്പനേരം കഴിഞ്ഞതോടെ രക്ഷപെടാനുള്ള
ശ്രമവും അദ്ദേഹം നടത്തി. കൈത്തോക്ക് ചൂണ്ടിക്കൊണ്ട് പുറത്തേക്ക് അരക്കിലോമീറ്ററോളം അദ്ദേഹം ഓടി. ആര്‍ത്തലച്ചു കൊണ്ട് ജനവും ഒപ്പമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു കുളത്തിലേക്ക് ചാടിയ അഭിനന്ദന്‍ ആദ്യം ചെയതത് തന്റെ രാജ്യത്തിന്റെ രഹസ്യങ്ങള്‍ പുറത്തുപോകാതിരിക്കാനായി രേഖകള്‍ നശിപ്പിക്കുയായിരുന്നു. കൈവശമുണ്ടായിരുന്ന ചിലത് അദ്ദേഹം വിഴുങ്ങി. ചില രേഖകള്‍ വലിച്ചുകീറി കളയുകയും, വെള്ളത്തില്‍ ഒഴുക്കിക്കളയുകയും ചെയ്തതായി റസാഖ് ദി ഡോണിനോട് പറഞ്ഞു.

ആള്‍ക്കൂട്ടത്തിലെ ചിലര്‍ തോക്ക് താഴെയിടാനും കീഴടങ്ങാനും പറഞ്ഞെങ്കിലും അഭിനന്ദന്‍ കൂട്ടാക്കിയിയില്ല . ഇതിനിടെ ഒരാള്‍ വിങ് കമാണ്ടര്‍റുടെ കാലിനു നേരെ വെടിയുതിര്‍ക്കയായിരുന്നു. ഇതോടെ പരിക്കേറ്റ അഭിനന്ദന്‍ പറുത്തുവരികയായിരുന്നു. ഇരച്ചെത്തിയ ജനം ഇയാളെ മര്‍ദിച്ചുവെന്നും പക്ഷേ ചിലര്‍ അത് തടയുന്നത് കാണാമായിരുന്നെന്നും റസാഖ് പറഞ്ഞു. അപ്പോള്‍ തന്നെ സ്ഥലത്തെത്തിയ പാക്കിസ്ഥാന്‍ പട്ടാളം അഭിനന്ദനെ കസ്റ്റഡിയിലെടുക്കയായിരുന്നു.ഇത്രയും കടുത്ത പോരാട്ടം അവര്‍ക്ക് നല്‍കിയിട്ടും അയാളെ മരിക്കാന്‍ ഇടവരുത്താത്തതിന് ജനത്തിന് നന്ദിയുണ്ടെന്നും ഒരു മിലിട്ടറി ഓഫീസര്‍ പറഞ്ഞതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.പിന്നീട് സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ അഭിനന്ദനെ കൊണ്ടപോവുമ്പോഴും നൂറുകണക്കിന് ജനം പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി റോഡിന്റെ ഇരുഭാഗത്തും ഉണ്ടായിരുന്നെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ചോദ്യങ്ങളോരോന്നിനോടും പതറാതെ, സ്വസ്ഥമായും ശാന്തമായുമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ മറുപടി നല്‍കിയതും. പേര് വെളിപ്പെടുത്തിയെങ്കിലും മറ്റ് വിവരങ്ങളൊന്നും അദ്ദേഹം പാക്കിസ്ഥാന്‍ സൈന്യവുമായി പങ്കുവെച്ചില്ല. ഇവയൊന്നും വെളിപ്പെടുത്താനാവില്ല എന്ന് പാക്കിസ്ഥാന്‍ കസ്റ്റഡിയിലിരുന്ന് കൊണ്ട് സധൈര്യം പറഞ്ഞ അഭിനന്ദിന്റെ വിഡിയോ ഇന്ത്യന്‍ സൈന്യത്തിനും ആവേശമായിരുന്നു

മിഗ് 21 വിമാനം തകര്‍ന്ന് പാക്കിസ്ഥാന്‍ പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റും തമിഴ്നാട് സ്വദേശിയുമായ അഭിനന്ദന്‍ വര്‍ത്തമന്റെ നിരവധി വീഡിയോകളാണ് പാക്കിസ്ഥാനിലെ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതില്ലെല്ലാം നിഴലിച്ചതും അഭിനന്ദന്റെ ധീരതയായിരുന്നു. രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും അതിര്‍ത്തി ലംഘിച്ചെത്തിയ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന തുരത്തിയിരുന്നു. ഇതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ കാണാതാവുന്നത്. പൈലറ്റിനെ കാണാതായ വിവരം ഇന്ത്യ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ പാക് മാധ്യമങ്ങള്‍ പൈലറ്റിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു. പിന്നീട് ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചു.

മുഖത്ത് നിന്ന് ചോരവാര്‍ന്നൊലിക്കുന്ന രീതിയിലുള്ള വീഡിയോയാണ് ആദ്യം പുറത്ത് വിട്ടിരുന്നത്. ആള്‍ക്കൂട്ടം പൈലറ്റിനെ അക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൈകാലുകള്‍ കെട്ടിയിട്ട് കണ്ണുകെട്ടിയ അവസ്ഥയില്‍ അഭിനന്ദന്‍ സംസാരിക്കുന്ന വീഡിയോയാണ് പാക്കിസ്ഥാന്‍ രണ്ടാമതായി പുറത്ത് വിട്ടത്. ഈ പതറാതെ പാക്കിസ്ഥാന്‍ മേജറിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന അഭിനന്ദിനെയാണ് കണ്ടത്.

ഇന്ത്യയില്‍ എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കുമ്പോള്‍ ‘ ഞാനത് നിങ്ങളോട് പറയേണ്ടതുണ്ടോ? തെക്കേയിന്ത്യയാണ് സ്വദേശ’മെന്നായിരുന്നു ധീര സൈനികന്റെ മറുപടി. കുടിക്കാന്‍ നല്‍കിയ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ‘ ടീ ഈസ് ഫന്റാസ്റ്റിക്’ എന്ന് അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. എന്ത് വിമാനമാണ് പറത്തിയതെന്നും എങ്ങനെയാണ് പാകിസ്ഥാനിലേക്ക് എത്തിയതെന്നുമുള്ള ചോദ്യത്തിന് ‘ എനിക്കത് നിങ്ങളോട് പറയാന്‍ കഴിയില്ല, വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നിങ്ങള്‍ കണ്ടെടുത്തിട്ടുണ്ടാവുമല്ലോ’ എന്നായിരുന്നു സൗമ്യമായി അഭിനന്ദന്‍ മറുപടി നല്‍കിയത്.

Top