ശ്രീനഗറിൽ ഹെലികോപ്റ്റർ തകർന്ന് വീണത് ഇന്ത്യൻ സേനയുടെ പിഴവിൽ..!! കാരണം വ്യോമസേനയുടെ പോർവിമാനം ഉതിർത്ത മിസൈൽ

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ വ്യോമ സംഘർഷത്തിനിടെ ഇന്ത്യയുടെ ഹെലികോപ്റ്റർ തകർന്ന് വീണത് തങ്ങളുടെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് വ്യോമസേനാ മേധാവി. ശ്രീനഗറിൽ ഹെലികോപ്റ്റർ തകർന്ന് വീണ് ആറ് ഉദ്യോഗസ്ഥരും ഒരു പരിസരവാസിയും മരിച്ചത് വ്യോമസേനയുടെ പോർവിമാനത്തിൽ നിന്നുതിർത്ത മിസൈൽ കൊണ്ടാണെന്ന്  ചീഫ് ഓഫ് എയർ സ്റ്റാഫ് രാകേഷ് കുമാർ സിംഗ് ബദൗരിയ പറഞ്ഞു.

ഫെബ്രുവരി 27ന് രാവിലെ 10ന് ബഡ്ഗാമിലെ ഗാരെൻഡ് കാലാൻ ഗ്രാമത്തിലാണ് അപകടം നടന്നത്. പാകിസ്ഥാനിലെ ബലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ നടന്ന സംഘർഷങ്ങൾക്കിടെയായിരുന്നു സംഭവം. ഹെലികോപ്ടർ തകർന്നുവീണത് ഇന്ത്യൻ വ്യോമസേനയുടെ പിഴവാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഈ വെളിപ്പെടുത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണം പൂർത്തിയായെന്നും അപകടത്തിന് കാരണക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ഔദ്യോഗിക നടപടികൾ സ്വീകരിച്ചിച്ചുണ്ടെന്നും വ്യോമസേന മേധാവി വ്യക്തമാക്കി. ‘ഞങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ച വലിയ ഒരു പിഴവാണത്. ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ കഴിഞ്ഞ ആഴ്ചയോടെ പൂർത്തിയായി. വലിയ പിഴവാണ് നമ്മുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സമ്മതിക്കുന്നു. ഇത്തരം പിഴവുകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പു നൽകുന്നു’- ദദൗരിയ പറഞ്ഞു.

അപകടത്തിൽപ്പെട്ട ഹെലികോപ്ടർ ശത്രു-മിത്ര വിമാനം ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഐഡറ്റിഫിക്കേഷൻ ഓഫ് ഫ്രണ്ട് ഓർ ഫോ (ഐഎഫ്എഫ്) ഹെലികോപ്ടറിൽ ഓഫായിരുന്നു. ഗ്രൗണ്ട് സ്റ്റാഫും ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരും തമ്മിലുളളവരുടെ ആശയവിനിമയത്തെ ബാധിച്ചു. വ്യോമപ്രതിരോധത്തിനായി ഏർപ്പെടുത്തിയ റഡാറുകൾക്ക് വിമാനത്തെ വേർതിരിച്ചറിയാനുളള സാഹചര്യം ഇത് ഇല്ലാതാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി വ്യോമസേന മേധാവി വ്യക്തമാക്കി.

ഹെലികോപ്ടർ ടേക്ക് ഓഫ് ചെയത് പത്ത് മിനിറ്റിന് ശേഷമാണ് തകർന്നത്. ഹെലികോപ്ടർ കത്തിയെരിയുമ്പോൾ നിരവധി പ്രദേശവാസികൾ സമീപത്തുണ്ടായിരുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഹെലികോപ്ടറിൽ മിസൈൽ പതിച്ചതിന് ശേഷം രണ്ടായി പിളർന്നാണ് താഴേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ബലാക്കോട്ട് ആക്രമണത്തെ തുടർന്ന് അതിർത്തിയിൽ ഷെല്ലാക്രമണം നടക്കുന്നിതിനിടെയായികരുന്നു സംഭവം.

രാജ്യാന്തര തലത്തിൽ പേരുകേട്ട, റഷ്യൻ നിർമിത എം.ഐ-17 വി5 ഹെലികോപ്ടർ സാങ്കേതിക തകരാർമൂലം തകർന്നുവീഴാൻ സാദ്ധ്യതയില്ലെന്ന വിലയിരുത്തലുണ്ടായിരുന്നു. കൂടാതെ ഹെലികോപ്ടർ തകരാൻ കാരണം പാക് ആക്രമണമല്ലെന്ന് പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടത്. യുദ്ധസമാന സാഹചര്യങ്ങളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് വ്യോമസേന ആഭ്യന്തര അന്വേഷണം നടത്തിയത്.

Top