മുലയൂട്ടല്‍ ചിത്രം 1984 ല്‍ സര്‍ക്കാര്‍ തന്നെ പുറത്തിറക്കി; കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍ സ്റ്റാമ്പിലെ ചിത്രം ശ്രദ്ധേയമാകുന്നു

ന്യൂഡല്‍ഹി: തുറിച്ചു നോട്ടങ്ങളുടെ ഈ കാലത്ത് അമ്മ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം വന്‍ വിവാദമായിരിക്കുകയാണല്ലോ. എല്ലാം പുരുഷന്‍മാരെയും അപമാനിച്ചു എന്ന പഴിയാണ് തങ്ങളുടെ കുറ്റബോധം മറയാക്കാനായി കൂടുതല്‍പേരും പറയുന്നത്. ഈ വിവാദ സാഹചര്യത്തിലാണ് 1984 ലെ കേന്ദ്രസര്‍ക്കാരിന്റെ പോസ്റ്റല്‍ സ്റ്റാമ്പ് വീണ്ടും ശ്രദ്ധേയമാവുന്നു. മറയില്ലാതെ കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രമാണ് 1984 ല്‍ പുറത്തിറങ്ങിയ പോസ്റ്റല്‍ സ്റ്റാമ്പിലുള്ളത്.

കുഞ്ഞുങ്ങള്‍ക്കു മൂലയൂട്ടുന്നതിന്റെ പ്രാധാന്യം പ്രതിപാദിക്കുന്നതായിരുന്നു സ്റ്റാമ്പിലെ അമ്മയുടേയും കുഞ്ഞിന്റെയും ചിത്രം. മൂന്നു ദശാബ്ദങ്ങള്‍ക്കു പിന്നില്‍ ഈ പ്രമേയമുള്ള സ്റ്റാമ്പ് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അക്കാലത്ത് ഇത് വിമര്‍ശനങ്ങള്‍ക്കു വിധേയമായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യ മാത്രമല്ല ഇത്തരത്തിലുള്ള പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗ്രീസ്, ഫ്രാന്‍സ്, ഇറാന്‍, മ്യാന്‍മര്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും മുലയൂട്ടുന്ന ചിത്രമുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. മലയാളം വനിതാ മാഗസിന്റെ കവര്‍ ചിത്രമായി മോഡല്‍ ജിലു ജോസഫായിരുന്നു. ഇവര്‍ക്കെതിരെ വ്യാപക ആക്ഷേപമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.

Top