ഡല്‍ഹി:ഇന്ത്യയിൽ എഞ്ചിന്‍രഹിത സെമി-ഹൈ സ്പീഡ് ട്രെയിന്‍ പരീക്ഷണ ഓട്ടം തുടങ്ങുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച ‘ട്രെയിന്‍ 18’ എന്ന ട്രെയിന്‍ അടുത്ത മാസം മുതല്‍ ട്രയല്‍ റണ്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പരിശീലനഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (ആര്‍എസ്ഡിഒ) ആണ് ട്രയല്‍ റണ്‍ നടത്തി ട്രെയിനുകളുടെ ക്ഷമത ഉറപ്പ് വരുത്തുക. ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് എഞ്ചിനുകളായി പ്രവര്‍ത്തിക്കുക.
മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ സാങ്കേതികവിദ്യയാണിത്. ഇന്ത്യന്‍ നിര്‍മ്മിത ട്രെയിനുകളായ ഇവ ജൂണ്‍ മാസത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ‘ട്രെയിന്‍ 18’ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് ‘ട്രെയിന്‍ 18’ ഉപയോഗിക്കുക. ഇത്തരത്തിലുള്ള ആറെണ്ണം നിര്‍മ്മിക്കുമെന്നാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അറിയിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം സ്ലീപ്പര്‍ കോച്ചുകളായിരിക്കും. ഓട്ടോമേറ്റിക് ഡോറുകളും സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്ലെറ്റ് സംവിധാനം തുടങ്ങിയവ