വൈഫൈയും ഹോട്ട് സ്പോട്ടും നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ദില്ലി: നിലവിൽ റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനം ഓടുന്ന ട്രെയിനിലും ലഭ്യമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. വൃത്തിയ്ക്കും സുരക്ഷയ്ക്കും മുൻതൂക്കം നൽകിയായിരിക്കും റെയിൽവേ മാറ്റത്തിന് ഒരുങ്ങുന്നത്. ഉത്തരറെയിൽവേ സ്റ്റേഷനാണ് തെരെഞ്ഞെടുത്തിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രെയിനിൽ സിസിടിവി സൗകര്യം ഒരുക്കും. കോച്ചുകൾ നിറം മാറ്റി നവീകരിക്കാനും പദ്ധതിയുണ്ട്. എക്സ്പ്രസ് ട്രെയിനുകളാണ് വൈഫൈ സംവിധാനത്തിന് തെരെഞ്ഞെടുത്തിരിക്കുന്നത്.  ടോയ്ലെറ്റുകളുടെ നവീകരണം, ആധുനിക സീറ്റിംഗ് സംവിധാനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്കൃഷ്ട പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ നവീകരണ പദ്ധതികൾക്ക് റെയിൽവേ ഒരുങ്ങുന്നത്. കോച്ചിന്റെ പ്രവേശന കവാടത്തിൽ ഇന്ത്യൻ പതാകയും മറുവശത്ത് സ്വച്ഛതാ അടയാളവുമുണ്ടായിരിക്കും. ഉത്തര റെയിൽവേ സ്റ്റേഷനിൽ അടുത്ത വർഷം ജനുവരിയോടെ ആരംഭിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ അവശേഷിക്കുന്ന പതിനഞ്ച് ഡിവിഷനുകളിലും പ്രാബല്യത്തിൽ വരുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Top