ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ച് നേപ്പാള്‍

ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചു. 2000, 500, 200 രൂപ നോട്ടുകളാണ് നിരോധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 100 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കൈവശം വെക്കരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി നേപ്പാള്‍ മന്ത്രി ഗോകുല്‍ പ്രസാദിനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നേപ്പാള്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളേയും നേപ്പാള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികളേയും പ്രതികൂലമായി ബാധിക്കും. 2016ലെ നോട്ടുനിരോധനത്തിന് ശേഷമാണ് ഇന്ത്യയില്‍ പുതിയ 2000, 500, 200 രൂപാ നോട്ടുകള്‍ പുറത്തിറക്കിയത്.

Top