രൂപയുടെ മൂല്യം ഇടിഞ്ഞു തകർന്നു !!പ്രവാസികള്‍ക്ക് വന്‍ നേട്ടം.സ്വര്‍ണവിപണിയും എണ്ണവിപണിയും തകര്‍ച്ചയിൽ

ദില്ലി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞുതകർന്നു .പ്രവാസികള്‍ക്ക് വന്‍ നേട്ടമാണ് രൂപയുടെ മൂല്യം തകർന്നതിനാൽ . ഡോളറിനെതിരെ 75 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ചത്തെ വ്യാപാരം. രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ഡോളര്‍ കിട്ടണമെങ്കില്‍ 75 രൂപ നല്‍കണം എന്നതാണ് വ്യാഴാഴ്ചത്തെ നിരക്ക്. ഏഷ്യന്‍ വിപണിയിലെ മറ്റു കറന്‍സികളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഡോളര്‍ ശക്തിയാര്‍ജിക്കുകയാണ്.ബുധനാഴ്ച രൂപയുടെ മൂല്യം 74.24 ആയിരുന്നു. ഇന്ന് രാവിലെ ഇത് 75 രൂപയിലെത്തി. നേരിയ വ്യതിയാനത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരുപക്ഷേ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാം. ഇതുകാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കുമെന്നതാണ് ഏറ്റവും വലിയ വിപത്ത്.

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ഇടപെടുമെന്നാണ് കരുതുന്നത്. അടുത്ത മാസം മൂന്നിനാണ് ആര്‍ബിഐയുടെ യോഗം. എന്നാല്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് ഗവര്‍ണര്‍ ശക്തികന്ത ദാസ് അടിയന്തര യോഗം നേരത്തെ വിളിച്ചുചേര്‍ക്കുമെന്ന് സൂചനയുണ്ട്.രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാണ്. ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തില്‍ കയറ്റം സ്വാഭാവികമാണ്. എന്നാല്‍ കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലുള്ള നിയന്ത്രണമാണ് പ്രവാസികള്‍ക്കും തടസം. രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണമാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

എണ്ണവിപണിയും തകര്‍ച്ച നേരിടുകയാണ്. കൊറോണ ഭീതി മൂലമുള്ള ആശങ്കയാണ് രൂപയുടെ വിലയിടിയാന്‍ പ്രധാന കാരണം. 20 ശതമാനം വിലയിടിവാണ് എണ്ണമേഖലയിലുണ്ടായിരിക്കുന്നത്. സാധാരണക്കാര്‍ക്ക് നേട്ടമാണ് എണ്ണവില കുറയുന്നത്. കഴിഞ്ഞാഴ്ച വില കുറഞ്ഞ വേളയില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയ്ക്ക് സാമ്പത്തിക മേഖലയില്‍ തിരിച്ചടിയാണെങ്കിലും പ്രവാസികള്‍ക്ക് നേട്ടമാണ്. കാരണം അവരുടെ അധ്വാനത്തിന് മൂല്യം കൂടുതല്‍ ലഭിക്കുന്ന വേളയാണിത്. സ്വര്‍ണവിലയും കുറഞ്ഞു.

അതിനിടെ, സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 29600 എന്നതാണ് വ്യാഴാഴ്ചത്തെ സ്വര്‍ണ വില. ഗ്രാമിന് 3700 രൂപയായി താഴ്ന്നു. ചൊവ്വാഴ്ച 29600 രൂപയായിരുന്നു വില. എന്നാല്‍ ബുധനാഴ്ച 480 രൂപ ഉയര്‍ന്ന് 30080 രൂപയായിയിരുന്നു. ഇന്ന് വില കുറഞ്ഞിരിക്കുകയാണ്.രൂപയുടെ മൂല്യം താഴ്ന്നതാണ് സ്വര്‍ണ വില 29600ല്‍ നില്‍ക്കാന്‍ കാരണം. അല്ലെങ്കില്‍ ഇതിനേക്കാള്‍ കുറയുമായിരുന്നു. സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. മാര്‍ച്ച് ഒമ്പതിനാണ് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്നത്. അന്ന് 32320 രൂപയായിരുന്നു വില.

ഈ മാസം ഒമ്പതിന് സ്വര്‍ണം സര്‍വകാല റെക്കോഡുകളും ഭേദിച്ച് പവന് 32320 രൂപയായി വര്‍ധിച്ചിരുന്നു. പിന്നീട് തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വന്‍ ഇടിവുമുണ്ടായി. എന്നാല്‍ ഈ ആഴ്ചയുടെ ആദ്യത്തില്‍ തന്നെ ഉയര്‍ച്ചയാണ് കാണിക്കുന്നത്. ഒരുപക്ഷേ വീണ്ടും സ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. രൂപയുടെ മൂല്യം ഇടിയുന്നതും കൊറോണ ഭീതിയും നിക്ഷേപകര്‍ ആശങ്കയിലായതുമെല്ലാം സ്വര്‍ണത്തിലേക്ക് ആളുകള്‍ തിരിയാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിവാഹ ആവശ്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വില ഉയരുന്നത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. വിപണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് സ്വര്‍ണവിലയെ കാര്യമായി ബാധിക്കും. ഇന്ത്യയില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍ ഇത് കാരണമാക്കും. ആഗോള വിലയേക്കാള്‍ ഉയര്‍ന്ന അളവിലാകും ഇന്ത്യയിലെ വില. കാരണം ഇന്ത്യയില്‍ 12.5 ശതമാനം ഇറക്കുമതി നികുതിയും മൂന്ന് ശതമാനം ജിഎസ്ടിയും ചുമത്തും. അതേസമയം, നിക്ഷേപകര്‍ക്ക് ആശങ്ക നിലനില്‍ക്കെ ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി. രാവിലെ വ്യാപാരം തുടങ്ങിയ വേളയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഇടിയുകയായിരുന്നു. ആഗോള വിപണിയിലും തകര്‍ച്ച നേരിടുന്നുണ്ട്. വ്യാപാരം തുടങ്ങിയ വേളയില്‍ സെന്‍സെക്‌സ് 2112 പോയന്റാണ് ഇടിഞ്ഞത്.

Top