കോടികള്‍ വിലവരുന്ന രത്‌നാഭരണങ്ങള്‍; കളഞ്ഞ് കിട്ടിയ ബാഗ് തിരികെ ഏല്‍പ്പിച്ച ഇന്ത്യന്‍ ശുചീകരണ തൊഴിലാളിയെ ആദരിച്ച് പൊലീസ്

ദുബായ്: ഒരു ബാഗ് നിറയെ സ്വര്‍ണവും വജ്രവും തിരികെയേല്‍പ്പിച്ച ആളിനെ ആദരിച്ച് ദുബായ് പോലീസ്. വെങ്കിട്ടരാമണന്‍ എന്ന ഇന്ത്യക്കാരനെയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയുടെ പേരില്‍ ദുബായ് പോലീസ് ആദരിച്ചത്.

തുഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നതിനിടയില്‍ എങ്ങനെയെങ്കിലും കുടുംബത്തെ പോറ്റണമെന്ന് മാത്രമായിരുന്നു വെങ്കിട്ടരാമണന്റെ ചിന്ത. ഇതിനിടയില്‍ കഴിഞ്ഞ ദിവസം അല്‍ ഖിസീന്റെ തെരുവോരത്ത് കൂടി നടക്കുമ്പോള്‍ വെങ്കിട്ടരാമണന് ഒരു ബാഗ് ലഭിച്ചു. തുറന്ന് നോക്കിയപ്പോള്‍ നിറയെ വജ്രം പതിച്ച ആഭരണങ്ങള്‍. പിന്നെ ഒന്നുമാലോചിച്ചില്ല, നേരെ ഖിസീസ് പൊലീസ് സ്‌റ്റേഷനിലേക്ക് കയറി ചെന്ന് ബാഗ് പൊലീസുകാര്‍ക്ക് കൈമാറി വിവരം പറഞ്ഞു. ബാഗ് തുറന്ന് നോക്കിയ പൊലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാഗിലുണ്ടായിരുന്നത് ഏതാണ്ട് രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം മൂന്നര കോടി രൂപ) വില വരുന്ന ആഭരണങ്ങളായിരുന്നു. ഇത്രയും വിലപിടിപ്പുള്ള ആഭരണങ്ങള്‍ തിരികെ ഏല്‍പ്പിച്ച വെങ്കിട്ടരാമണന്റെ സത്യസന്ധത തിരിച്ചറിഞ്ഞ ദുബായ് പൊലീസ് അദ്ദേഹത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആദരിച്ചു. അല്‍ ഖിസീസ് പൊലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അബ്ദുള്ള സലീം അല്‍ ഉബൈദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കൈനിറയെ സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റും നല്‍കിയാണ് വെങ്കിട്ടരാമണനെ പൊലീസ് സ്‌റ്റേഷനില്‍ നിന്നും യാത്രയാക്കിയത്.

Top