ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി ഇൻഡോർ. പട്ടികയിൽ സൂറത്ത് രണ്ടാം സ്ഥാനവും വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കി 2021ലെ സ്വച്ഛ് സർവേക്ഷൻ അവാർഡിന് അർഹമായി.
കേന്ദ്ര നഗര-ഗ്രാമ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തെ വൃത്തിയുള്ള ഗംഗാ നഗരമായി വാരണാസിയെ തിരഞ്ഞെടുത്തു. ഛത്തീസ്ഗഢാണ് ഏറ്റവും വൃത്തിയുള്ള സംസ്ഥാനം. നവി മുംബൈ, പൂനെ, റായ്പൂർ, ഭോപാൽ, വഡോദര, വിശാഖപട്ടണം, അഹമ്മദാബാദ് എന്നിവയാണ് അവർഡിന് അർഹമായ വൃത്തിയുള്ള നഗരങ്ങൾ. ഇതേ പട്ടികയിൽ 25ാം സ്ഥാനത്താണ് ലക്നോ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വിജയികൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിച്ചു. മന്ത്രി ഹർദീപ് സിങ് പുരി ചടങ്ങിൽ സന്നിഹിതനായിരുന്നു.