
ഇന്ത്യ വിഘടനവാദികളേയും വെറുതെ വിടില്ല. നേതാക്കളുടെ വീടുകളിൽ റെയ്ഡ്. ഇന്ത്യ വിഘടനവാദികളേയും വെറുതെ വിടില്ല. നേതാക്കളുടെ വീടുകളിൽ റെയ്ഡ്. ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യും അനിവാര്യ ഘട്ടത്തിലായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്ന് വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ.ഭീകര താവളങ്ങളെ പല തവണ മുന്നറിയിപ്പ് നൽകിയിട്ടും പാകിസ്ഥാൻ നടപടിയെടുത്തില്ല.
വനമേഖലയിൽ ഉണ്ടായിരുന്ന ജയ്ഷെ മുഹമ്മദിന്റെ പ്രധാന ക്യാമ്പാണ് തകർത്തത്.പരിശീലനം ലഭിച്ച ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടു.മുതിർന്ന ജയ്ഷെ നേതാക്കളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗോഖലെ പറഞ്ഞു.സാധാരണക്കാരെ ഒരു തരത്തിലും ബാധിക്കാതെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി.അതേ സമയം അതിർത്തിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി.ഏതു അടിയന്തിരഘട്ടത്തെയും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.