ദില്ലി: വിമാനത്തിനുള്ളില്‍ പൈലറ്റുമാരും ജീവനക്കാരും വരുത്തുന്ന അനാസ്ഥ കൂടുന്നു. അധികൃതര്‍ നടപടി കര്‍ശനമാക്കിയിട്ടും അനാസ്ഥയ്ക്ക് ഒരു കുറവുമില്ല. ഇത്തവണ വിമാനത്തിനുള്ളില്‍ സെല്‍ഫി എടുക്കലാണ് തകൃതിയായി നടന്നത്. വിമാനം പറത്തിക്കൊണ്ടിരിക്കെ കോക്പിറ്റിനുള്ളില്‍ സെല്‍ഫി എടുത്ത മൂന്നു എയര്‍ലൈന്‍സ് പൈലറ്റുമാരെ പുറത്താക്കി.
ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് ഇങ്ങനെയൊരു അനസ്ഥയുണ്ടായത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് നടപടി സ്വീകരിച്ചത്. ഒരാഴ്ചത്തേക്കാണ് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തത്. പൈലറ്റുമാര്‍ക്കിടയില്‍ ദുരാചാരം നിലവില്‍ വരുമെന്നും യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തനമാണെന്നും നിരീക്ഷിച്ചാണ് ഡിജിസിഎ നടപടി എടുത്തത്. കോക്പിറ്റില്‍ വിമാനം പറത്തിക്കൊണ്ടിരിക്കെ സെല്‍ഫി എടുക്കുന്നത് നിരോധിച്ചു കൊണ്ട് വൈകാതെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.
ഡിജിസിഎയുടെ നടപടി ഇന്‍ഡിഗോ എയര്‍ലൈന്‍സും ശരിവച്ചു. ഒരാഴ്ചത്തേക്ക് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തതായി സ്ഥിരീകരിച്ച് ഇന്‍ഡിഗോ കമ്പനിയും രംഗത്തെത്തി. ഒന്നരവര്‍ഷം മുമ്പാണ് പൈലറ്റുമാര്‍ സെല്‍ഫി എടുത്തത്. ഇത് ഏതെങ്കിലും ഒരു കേസല്ല. വിമാനം പറത്തിക്കൊണ്ടിരിക്കെ എടുത്ത സെല്‍ഫികളാണ് പൈലറ്റുമാരുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നിറയെ. അമേരിക്കന്‍ വ്യോമസുരക്ഷാ സേഫ്റ്റി റഗുലേറ്ററായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഇതിനകം തന്നെ സെല്‍ഫികള്‍ നിരോധിച്ചിട്ടുണ്ട്.